1470-490

വന്‍ഭീകരാക്രമണ പദ്ധതി പൊളിച്ചു, 5 ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍

ശ്രീനഗര്‍: കാശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരസംഘം അറസ്റ്റില്‍. ഭീകരസംഘടനായ ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ്, അഹങ്ങെര്‍ റായിസ്, അഹമ്മദ് ഗനി എന്നിവരെയാണ് ജമ്മുകശ്മീര്‍ പോലിസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് മാപ്പുകളും കൂടുതല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ്. കശ്മീരിലെ സുരക്ഷാ സേനയ്ക്ക നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം […]

ശ്രീനഗര്‍: കാശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഭീകരസംഘം അറസ്റ്റില്‍.
ഭീകരസംഘടനായ ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ആഖിബ് നാസിര്‍ റാത്തര്‍, അമീര്‍ മജീദ് വാണി, സമീര്‍ അഹമ്മദ് ഭട്ട്, ഫൈസല്‍ ഫാറൂഖ്, അഹങ്ങെര്‍ റായിസ്, അഹമ്മദ് ഗനി എന്നിവരെയാണ് ജമ്മുകശ്മീര്‍ പോലിസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് മാപ്പുകളും കൂടുതല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ്. കശ്മീരിലെ സുരക്ഷാ സേനയ്ക്ക നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇവര്‍ സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവര്‍ സൈനിക താവളങ്ങള്‍, സുരക്ഷാ സേനകളുടെ വാഹന വ്യൂഹം എന്നിവയ്ക്ക് നേരെ
ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248