1470-490

വിദേശപണം സ്വീകരിക്കുന്നവരെ പൂട്ടിത്തുടങ്ങി

ന്യൂഡെല്‍ഹി: അനധികൃതമായി വിദേശ പണം വകമാറ്റി ചെലവഴിക്കുന്നവരെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. പ്രസ്തുത കേസില്‍ സുപ്രീംകോടതി അഭിഭാഷകര്‍ക്കെതിരെ സിബിഐ കേസെടുത്തു. വിദേശഫണ്ട് സ്വീകരിക്കുന്നതിനും ചെലവഴിക്കുന്നതിനുമുള്ള നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് കേസ്. അഭിഭാഷകരായ ഇന്ദിര ജയ് സിങും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിനുമെതിരെയാണ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസ്. ഇരുവരും ഭാരവാഹികളായ സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് കേസ്. 2006-2015 കാലഘട്ടത്തില്‍ സംഘടനക്ക് ലഭിച്ച 32.39 […]

ഇരുവരും ഭാരവാഹികളായ സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് കേസ്. 2006-2015 കാലഘട്ടത്തില്‍ സംഘടനക്ക് ലഭിച്ച 32.39 കോടി വകമാറ്റിയെന്നാണ് കണ്ടെത്തല്‍

ന്യൂഡെല്‍ഹി: അനധികൃതമായി വിദേശ പണം വകമാറ്റി ചെലവഴിക്കുന്നവരെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. പ്രസ്തുത കേസില്‍ സുപ്രീംകോടതി അഭിഭാഷകര്‍ക്കെതിരെ സിബിഐ കേസെടുത്തു.
വിദേശഫണ്ട് സ്വീകരിക്കുന്നതിനും ചെലവഴിക്കുന്നതിനുമുള്ള നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് കേസ്. അഭിഭാഷകരായ ഇന്ദിര ജയ് സിങും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിനുമെതിരെയാണ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസ്.
ഇരുവരും ഭാരവാഹികളായ സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കളക്ടീവിന് ലഭിച്ച വിദേശ ഫണ്ടുകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് കേസ്. 2006-2015 കാലഘട്ടത്തില്‍ സംഘടനക്ക് ലഭിച്ച 32.39 കോടി വകമാറ്റിയെന്നാണ് കണ്ടെത്തല്‍ എഫ്.സി.ആര്‍.എ നിയമപ്രകാരമാണ് കേസ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു ഇന്ദിര ജയ് സിങ്ങ്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651