1470-490

കൊടി സുനിമാരെ സിപിഎം കൈവിടുന്നു

കണ്ണൂര്‍: കൊടി സുനിമാരായെയും സംഘത്തെയും ഇനി മുതല്‍ പോറ്റി വളര്‍ത്തേണ്ടതില്ലെന്ന് സിപിഎം തീരുമാനം. നാടൊട്ടുക്കും നടക്കുന്ന അക്രമങ്ങളെല്ലാം പാര്‍ട്ടിയുടെ തലയിലായതോടെയാണ് പുനര്‍വിചിന്തനത്തിന് സിപിഎം തീരുമാനിച്ചത്. പാര്‍ട്ടി ബന്ധങ്ങളുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയറിയാതെയും ക്വട്ടേഷന്‍ എടുത്തതോടെയാണ് സിപിഎം വെട്ടിലായത്. ടിപി ചന്ദ്രശേഖന്‍ വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും ജയിലിലിരുന്നും പരോളിനിറങ്ങിയും ക്വട്ടേഷന്‍ നടത്തുന്നുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. കൊടി സുനി സംഘം തലശ്ശേരികൂത്തുപറമ്പ് മേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടാണ് പാര്‍ട്ടിയുടെ പുനര്‍വിചിന്തനത്തിന് കാരണമായത്. കഴിഞ്ഞ ജനുവരിയില്‍ […]

പാര്‍ട്ടി ബന്ധങ്ങളുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയറിയാതെയും ക്വട്ടേഷന്‍ എടുത്തതോടെയാണ് സിപിഎം വെട്ടിലായത്. ടിപി ചന്ദ്രശേഖന്‍ വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും ജയിലിലിരുന്നും പരോളിനിറങ്ങിയും ക്വട്ടേഷന്‍ നടത്തുന്നുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂര്‍: കൊടി സുനിമാരായെയും സംഘത്തെയും ഇനി മുതല്‍ പോറ്റി വളര്‍ത്തേണ്ടതില്ലെന്ന് സിപിഎം തീരുമാനം. നാടൊട്ടുക്കും നടക്കുന്ന അക്രമങ്ങളെല്ലാം പാര്‍ട്ടിയുടെ തലയിലായതോടെയാണ് പുനര്‍വിചിന്തനത്തിന് സിപിഎം തീരുമാനിച്ചത്. പാര്‍ട്ടി ബന്ധങ്ങളുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിയറിയാതെയും ക്വട്ടേഷന്‍ എടുത്തതോടെയാണ് സിപിഎം വെട്ടിലായത്. ടിപി ചന്ദ്രശേഖന്‍ വധക്കേസ് പ്രതികളായ കൊടി സുനിയും സംഘവും ജയിലിലിരുന്നും പരോളിനിറങ്ങിയും ക്വട്ടേഷന്‍ നടത്തുന്നുണ്ടെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.
കൊടി സുനി സംഘം തലശ്ശേരികൂത്തുപറമ്പ് മേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടാണ് പാര്‍ട്ടിയുടെ പുനര്‍വിചിന്തനത്തിന് കാരണമായത്.
കഴിഞ്ഞ ജനുവരിയില്‍ കൂത്തുപറമ്പില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ കൈതേരിയിലെ റഫ്ഷാന്‍ എന്നയാളെ തട്ടിക്കൊണ്ടുപോയിരുന്നു. റഫ്ഷാന്റെ സഹോദരനെതിരേ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനി പരോളിലിറങ്ങിയത്. റഫ്ഷാന്റെ സഹോദരന്റെ പക്കല്‍ ഗള്‍ഫില്‍നിന്ന് ഒരാള്‍ കൊടുത്തയച്ച സ്വര്‍ണം കൈമാറാത്തതായിരുന്നു കാരണം. വിശ്വാസവഞ്ചന കാട്ടിയതിനും സ്വര്‍ണം തിരിച്ചുകൊടുപ്പിക്കുന്നതിനുമായിരുന്നു ക്വട്ടേഷന്‍. തട്ടിക്കൊണ്ടുപോയ റഫ്ഷാനെ വയനാട്ടിലെ റിസോര്‍ട്ടില്‍ ക്രൂരമായി പീഡിപ്പിക്കുകയും 16,000 രൂപയും ഫോണും തട്ടിപ്പറിച്ചുവെന്നുമാണ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ്. ജയിലിലേക്ക് തിരിച്ചുപോയ കൊടി സുനിയെ പ്രതിചേര്‍ത്തതോടെയാണ് കേസിന് വഴിത്തിരിവായത്.പോലീസിന് കൂത്തുപറമ്പ് മേഖലയിലെ ഹവാലാ ഇടപാടുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും പറ്റി വിവരം ലഭിച്ചു. കൂത്തുപറമ്പ്തലശ്ശേരി മേഖലയിലെ അക്രമകൊലപാതക കേസുകളില്‍ പ്രതികളായ ചില സി.പി.എം. പ്രവര്‍ത്തകര്‍ ക്വട്ടേഷന്‍ സംഘത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് വിവരം സി.പി.എം. നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ചചെയ്തത്. ഏതുതരത്തില്‍ പാര്‍ട്ടി ബന്ധമുള്ളവരായാലും ക്വട്ടേഷന്‍ സംഘങ്ങളുമായി അവര്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഒറ്റപ്പെടുത്തണമെന്ന് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952