1470-490

തിരിച്ചടികളില്‍ വിറച്ചു പോകുന്നവരോട്

തിരിച്ചടികള്‍ നേരിടുമ്പോള്‍ തകര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. ചെറിയ വിഷമം വന്നാല്‍, സ്‌നേഹബന്ധങ്ങള്‍ നഷ്ടപ്പെട്ടാല്‍, സാമ്പത്തിക പ്രതിസന്ധി വന്നാല്‍ എല്ലാം ഒരു പരിധി വരെ സഹിക്കാന്‍ നോക്കി നിരാശപ്പെടുന്നവരാണ് ഭൂരിഭാഗവും. ഒരു പ്രശ്‌നം വന്നാല്‍ നമ്മെ ആദ്യം ചിന്തിപ്പിക്കുന്നത് ചുറ്റിലുള്ളവര്‍ ഇനി എങ്ങനെ ചിന്തിക്കും, എന്തായിരിക്കും ഇനി എന്റെ ഭാവി തുടങ്ങിയവയായിരിക്കും. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ ആദ്യം ഒഴിവാക്കേണ്ടതും ഇതു തന്നെയാണ്. ചുറ്റുപാട് എന്തു പറയുന്നുവെന്നു നോക്കാതെ അവനവനിലേക്ക് നോക്കി പ്രശ്‌ന പരിഹാരത്തിനുള്ള ചോദന തേടണം. മാതാപിതാക്കളായാലും അധ്യാപകരായാലും […]


മാതാപിതാക്കളായാലും അധ്യാപകരായാലും സമൂഹമായാലും നമ്മളില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത് നിരവധി ‘അരുത്’കളാണ്. പ്രശ്‌നപരിഹാരങ്ങള്‍ക്കായി ശ്രമിക്കുമ്പോള്‍ നമ്മളെ ഏറ്റവുമധികം സ്വാധീനിക്കുന്നതും ഈ അരുതുകളും ഉപദേശങ്ങളും മറ്റുള്ളവരുടെ അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ ആശങ്കകളാണ്. 
തിരിച്ചടികള്‍ നേരിടുമ്പോള്‍ തകര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. ചെറിയ വിഷമം വന്നാല്‍, സ്‌നേഹബന്ധങ്ങള്‍ നഷ്ടപ്പെട്ടാല്‍, സാമ്പത്തിക പ്രതിസന്ധി വന്നാല്‍ എല്ലാം ഒരു പരിധി വരെ സഹിക്കാന്‍ നോക്കി നിരാശപ്പെടുന്നവരാണ് ഭൂരിഭാഗവും. 
ഒരു പ്രശ്‌നം വന്നാല്‍ നമ്മെ ആദ്യം ചിന്തിപ്പിക്കുന്നത് ചുറ്റിലുള്ളവര്‍ ഇനി എങ്ങനെ ചിന്തിക്കും, എന്തായിരിക്കും ഇനി എന്റെ ഭാവി തുടങ്ങിയവയായിരിക്കും. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ ആദ്യം ഒഴിവാക്കേണ്ടതും ഇതു തന്നെയാണ്. ചുറ്റുപാട് എന്തു പറയുന്നുവെന്നു നോക്കാതെ അവനവനിലേക്ക് നോക്കി പ്രശ്‌ന പരിഹാരത്തിനുള്ള ചോദന തേടണം. മാതാപിതാക്കളായാലും അധ്യാപകരായാലും സമൂഹമായാലും നമ്മളില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളത് നിരവധി ‘അരുത്’കളാണ്. പ്രശ്‌നപരിഹാരങ്ങള്‍ക്കായി ശ്രമിക്കുമ്പോള്‍ നമ്മളെ ഏറ്റവുമധികം സ്വാധീനിക്കുന്നതും ഈ അരുതുകളും ഉപദേശങ്ങളും മറ്റുള്ളവരുടെ അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ ആശങ്കകളാണ്. സമൂഹത്തിലെ സ്വതന്ത്രമായ ഇടത്തില്‍ നിന്നും തന്റെ ജീവിതാനുഭവത്തിലൂടെ രൂപപ്പെട്ട തന്റെ ശരികള്‍ നടപ്പാക്കാന്‍ ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്. ജീവിതം ഒരിക്കലും നീണ്ട സുഖകരമായ ഒരു പാതയല്ലെന്ന് നാം പല ഘട്ടങ്ങളിലും കേട്ടിട്ടുള്ളതാണ്. അവിടെ വളവും തിരിവും മുള്ളും കല്ലുമെല്ലാമുണ്ടാവും. ജീവിതപ്രാരാബ്ദങ്ങളുടെ കള്ളികളിലും കണക്കുകളിലും ഒതുക്കി നിര്‍ത്താനുള്ളതല്ല നമ്മുടെ സന്തോഷവും സമാധാനവുംയ ശാശ്വതമായ ആനന്ദം തന്നെയാണ് ജീവിതം. ഇതാണ് ആദ്യം തിരിച്ചറിയേണ്ടത്. നമ്മുടെ ജീവിതത്തിലെ വിഷാദങ്ങള്‍ക്കു വേണ്ടി നമ്മുടെ സന്തോഷം നശിപ്പിക്കരുത്. സ്വയം തളരാന്‍ എളുപ്പമാണ്. കുതിച്ചുയരാനാണ് നാം ശ്രമിക്കേണ്ടത്. തളരാന്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. തിരിച്ചടികള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയതോ വലുതോ ആയ ആക്‌സിഡന്റുകളാണ്. എല്ലാ അപകടങ്ങളുണ്ടാക്കുന്ന വേദനകളും ഒരു സമയപരിധിക്കപ്പുറം നിലനിന്ന ചരിത്രമില്ല. അതുകൊണ്ട് തിരിച്ചടികളെ ഭേദിച്ച് മുന്നോട്ടു തന്നെ പോകുക
ReplyForward

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651