1470-490

ശബരിമലയില്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ട്

ന്യൂഡല്‍ഹി: തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രേമചന്ദ്രനൊപ്പമുണ്ടാകുമെന്ന് കുമ്മനം രാജശേഖരന്‍. യുഡിഎഫ് കൊണ്ടുവന്ന സ്വകാര്യ ബില്ലിനോട് പൂര്‍ണ പിന്തുണയാണ് കുമ്മനം രാജശേഖരന്‍ അറിയിച്ചത്. ബില്ലില്‍ രാഷ്ട്രീയം കാണേണ്ട, അതിലെ താല്‍പര്യം ശബരിമലയ്ക്ക് വിരുദ്ധമല്ല- അദ്ദേഹം പറഞ്ഞു. < ശബരിമല വിഷയം വെള്ളിയാഴ്ച എം.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഉന്നയിക്കും . യുവതി പ്രവേശം തടയാനുള്ള സ്വകാര്യ ബിലാണ് ലോക്‌സഭയുടെ പരിഗണനയ്ക്ക് വരുന്നത്. പ്രേമചന്ദ്രന ് അവതരണാനുമതി ലഭിച്ചിട്ടുണ്ട്. യുവതി പ്രവേശത്തിനെതിരേ ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ടെമ്പിള്‍ സ്‌പെഷ്യല്‍ പ്രൊവിഷന്‍ […]


യുഡിഎഫ് കൊണ്ടുവന്ന സ്വകാര്യ ബില്ലിനോട് പൂര്‍ണ പിന്തുണയാണ് കുമ്മനം രാജശേഖരന്‍ അറിയിച്ചത്. ബില്ലില്‍ രാഷ്ട്രീയം കാണേണ്ട, അതിലെ താല്‍പര്യം ശബരിമലയ്ക്ക് വിരുദ്ധമല്ല- അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി:

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രേമചന്ദ്രനൊപ്പമുണ്ടാകുമെന്ന് കുമ്മനം രാജശേഖരന്‍. യുഡിഎഫ് കൊണ്ടുവന്ന സ്വകാര്യ ബില്ലിനോട് പൂര്‍ണ പിന്തുണയാണ് കുമ്മനം രാജശേഖരന്‍ അറിയിച്ചത്. ബില്ലില്‍ രാഷ്ട്രീയം കാണേണ്ട, അതിലെ താല്‍പര്യം ശബരിമലയ്ക്ക് വിരുദ്ധമല്ല- അദ്ദേഹം പറഞ്ഞു.

<

ശബരിമല വിഷയം വെള്ളിയാഴ്ച എം.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഉന്നയിക്കും . യുവതി പ്രവേശം തടയാനുള്ള സ്വകാര്യ ബിലാണ് ലോക്‌സഭയുടെ പരിഗണനയ്ക്ക് വരുന്നത്. പ്രേമചന്ദ്രന ് അവതരണാനുമതി ലഭിച്ചിട്ടുണ്ട്.

യുവതി പ്രവേശത്തിനെതിരേ ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ടെമ്പിള്‍ സ്‌പെഷ്യല്‍ പ്രൊവിഷന്‍ ബില്‍ 2019 എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുന്നത്.ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ബില്‍ സഭയുടെ പരിഗണനയില്‍ വരുന്നതോടെ കേന്ദ്രസര്‍ക്കാരിന് ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടിവരും.എന്നാല്‍ ബിജെപിയുടെ പിന്തുണ പ്രതീക്ഷിച്ചല്ല യുവതി പ്രവേശത്തിനെതിരായബില്‍ അവതരിപ്പിക്കുന്നത് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന്റെ ഭാഗമായാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

17ാം ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ അവതരണം അടക്കമുള്ള മറ്റു നടപടികളിലേക്ക് ലോക്‌സഭ കടക്കുക. കേരളത്തിലെ നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിക്കാന് ആറ്റിങ്ങള്‍ എം.പി അടൂര്‍ പ്രകാശിനും അനുമതി ലഭിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385