1470-490

മക്കളുടെ പേരില്‍ പാര്‍ട്ടി നേതാക്കളെ ക്രൂശിക്കരുത്

തിരുവനന്തപുരം: ബിനോയ് വിഷയത്തില്‍ കോടിയേരിയെ പിന്‍താങ്ങാന്‍ ബാലന്‍. വിഷയത്തില്‍ സിപിഎമ്മിനെ ബന്ധിപ്പിക്കേണ്ടന്നും കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്നും ബാലന്‍. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പാര്‍ട്ടി നേതാക്കളെ ക്രൂശിക്കരുത്. വിവാദമായ കാര്‍ട്ടൂണ്‍ വിഷയത്തിലും എ.കെ. ബാലന്‍ പ്രതികരിച്ചു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാരിനെ ഒരു വിഭാഗത്തെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് മന്ത്രി. ലളിതകലാ അക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണെങ്കിലും അങ്ങനെയല്ല എന്ന ധാരണയാണ് ചിലര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.അതേസമയം ബിനോയ് കോടിയേരിയാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന യുവതി നല്‍കിയ പരാതിയുടെ […]

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബയ് പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബയ് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യലിന് പരാതിക്കാരിയുടേയും മറ്റ് സാക്ഷികളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും.

തിരുവനന്തപുരം: ബിനോയ് വിഷയത്തില്‍ കോടിയേരിയെ പിന്‍താങ്ങാന്‍ ബാലന്‍. വിഷയത്തില്‍ സിപിഎമ്മിനെ ബന്ധിപ്പിക്കേണ്ടന്നും കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്നും ബാലന്‍. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പാര്‍ട്ടി നേതാക്കളെ ക്രൂശിക്കരുത്.
വിവാദമായ കാര്‍ട്ടൂണ്‍ വിഷയത്തിലും എ.കെ. ബാലന്‍ പ്രതികരിച്ചു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാരിനെ ഒരു വിഭാഗത്തെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് മന്ത്രി. ലളിതകലാ അക്കാദമി സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണെങ്കിലും അങ്ങനെയല്ല എന്ന ധാരണയാണ് ചിലര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.അതേസമയം ബിനോയ് കോടിയേരിയാല്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിക്കുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബയ് പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ബിനോയ് കോടിയേരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബയ് പൊലീസ് ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യലിന് പരാതിക്കാരിയുടേയും മറ്റ് സാക്ഷികളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. ബിനോയ്‌ക്കെതിരെയുള്ള എഫ്.ഐ.ആര്‍ മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മുംബയ് അന്ധേരി കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573