1470-490

ഖത്തറിന് ലോകകപ്പ്: അഴിമതി നടത്തിയ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

പാരിസ്: ലോകകപ്പ് ഫുട്ബോള്‍ 2022 ല്‍ ഖത്തറിന് അനുവദിച്ചതില്‍ അഴിമതി. യുവേഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2018 ലോകകപ്പ് റഷ്യയ്ക്ക് അനുവദിച്ച അതേ സമയത്ത് തന്നെയാണ് ഖത്തറിനും 2022 ലെ വേദി അനുവദിച്ച് കിട്ടിയത്. ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുമ്പ് ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി […]

ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുമ്പ് ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി പറഞ്ഞിരുന്നു.

ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളില്‍ 16 പേര്‍ ഇപ്പോഴും സസ്പെന്‍ഷനിലോ അന്വേഷണം നേരിടുകയോ ചെയ്യുന്നുണ്ട്.

പാരിസ്: ലോകകപ്പ് ഫുട്ബോള്‍ 2022 ല്‍ ഖത്തറിന് അനുവദിച്ചതില്‍ അഴിമതി. യുവേഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. 
ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2018 ലോകകപ്പ് റഷ്യയ്ക്ക് അനുവദിച്ച അതേ സമയത്ത് തന്നെയാണ് ഖത്തറിനും 2022 ലെ വേദി അനുവദിച്ച് കിട്ടിയത്.

ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുമ്പ് ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി പറഞ്ഞിരുന്നു.

ഖത്തറിന് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 24 അംഗങ്ങളില്‍ 16 പേര്‍ ഇപ്പോഴും സസ്പെന്‍ഷനിലോ അന്വേഷണം നേരിടുകയോ ചെയ്യുന്നുണ്ട്.

2007 മുതല്‍ 2015 വരെ ഫിഫ പ്രസിഡന്റായ പ്ലാറ്റിനിയെ അഴിമതിക്കേസില്‍ ആറ് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പിന്നീടിത് നാലു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884