1470-490

മരുന്നു മാഫിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്നതെങ്ങനെ?

Dr ദീപു സദാശിവന്‍ ആധുനിക വൈദ്യശാസ്ത്രമെന്ന് കേള്‍ക്കുമ്പോള്‍ tertiary level care കൊടുക്കുന്ന വലിയ ആശുപത്രികളെയും, ശസ്ത്രക്രിയാ സംവിധാനങ്ങളെയുമൊക്കെ ചേര്‍ത്തുവെച്ച ഒരു വന്‍കിട ‘മരുന്നു മാഫിയാ’ സെറ്റപ്പാണ് ഒട്ടു മിക്കവാറും പേരുടെ മനസ്സില്‍ കടന്നു വരുക. ശാസ്ത്രീയമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നൈരന്തര്യത്തോടെ നടത്തുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ടീം വര്‍ക്കിനെ അധികമാരും അറിയാറില്ല. ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചേഴ്‌സ് മുതല്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കേഴ്‌സ് (പബ്ലിക് ഹെല്‍ത്ത് നഴ്‌സ് / ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ) തുടങ്ങിയുള്ളവര്‍  പഞ്ചായത്ത് തലം തൊട്ട് […]

Dr ദീപു സദാശിവന്‍

ആധുനിക വൈദ്യശാസ്ത്രമെന്ന് കേള്‍ക്കുമ്പോള്‍ tertiary level care കൊടുക്കുന്ന വലിയ ആശുപത്രികളെയും, ശസ്ത്രക്രിയാ സംവിധാനങ്ങളെയുമൊക്കെ ചേര്‍ത്തുവെച്ച ഒരു വന്‍കിട ‘മരുന്നു മാഫിയാ’ സെറ്റപ്പാണ് ഒട്ടു മിക്കവാറും പേരുടെ മനസ്സില്‍ കടന്നു വരുക.

ശാസ്ത്രീയമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നൈരന്തര്യത്തോടെ നടത്തുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ടീം വര്‍ക്കിനെ അധികമാരും അറിയാറില്ല. ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചേഴ്‌സ് മുതല്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കേഴ്‌സ് (പബ്ലിക് ഹെല്‍ത്ത് നഴ്‌സ് / ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ) തുടങ്ങിയുള്ളവര്‍  പഞ്ചായത്ത് തലം തൊട്ട് മുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെയും, ജില്ലാതല സംസ്ഥാന തല പ്രോഗ്രാം ഓഫീസര്‍മാരുടെയും മേല്‍നോട്ടത്തില്‍ വിവിധ ദേശീയാരോഗ്യ പദ്ധതികള്‍ നടന്നു പോരുന്നതിന്റെ ഗുണഭോക്താക്കളാണ് നാമോരോരുത്തരും.

‘രോഗം വരാതിരിക്കാനല്ല വന്നിട്ട് മരുന്നു തീറ്റിക്കാനാണ് മോഡേണ്‍ മെഡിസിന്‍കാര്‍ക്ക് താല്‍പ്പര്യം ‘ എന്നൊക്കെ ചിലര്‍ വെച്ച് കാച്ചുന്നത് കേള്‍ക്കാം.

തികച്ചും തെറ്റായ ധാരണയാണിത്, പകര്‍ച്ചവ്യാധി ആയാലും, ജീവിത ശൈലീ രോഗങ്ങളായാലും ക്യാന്‍സറായാലും രോഗമെങ്ങനെയുണ്ടാവുന്നു, എന്തൊക്കെ ഘടകങ്ങള്‍ റിസ്‌ക് കൂട്ടുന്നു എന്നിങ്ങനെ പലതും ശാസ്ത്രീയമായി അപഗ്രഥിച്ച് കണ്ടെത്തി, പ്രതിരോധം എങ്ങനെയൊക്കെ വേണമെന്ന് കൃത്യമായി നിര്‍ദ്ദേശിക്കുന്നത് ശാസ്ത്രം മാത്രമാണ്.

രോഗങ്ങള്‍ വരാതിരിക്കാനുള്ള,
പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ സ്ട്രാറ്റജി ആധുനിക വൈദ്യ ശാസ്ത്രം പ്രകാരം 4 ഉം 5 ഉം തലത്തിലായിട്ട് വിവരിക്കപ്പെട്ടിട്ടുണ്ട്.
ഉദാ:
പ്രൈമല്‍ പ്രിവന്‍ഷന്‍ – risk factors നെക്കുറിച്ച് അവബോധം ഉണ്ടാക്കല്‍
പ്രൈമറി പ്രിവന്‍ഷന്‍ – വാക്‌സിനേഷന്‍ പോലുള്ളവ
പിന്നെ സെക്കണ്ടറി & ടെര്‍ഷ്യറിയുമുണ്ട്.

(പനി വന്നാല്‍ പട്ടിണി കിടന്നിട്ട് എനിമ എടുത്താല്‍ മതിയെന്നൊക്കെ പറയുന്ന കപടശാസ്ത്രക്കാരുടെ അബദ്ധ സിദ്ധാന്തങ്ങള്‍ പലതും പ്രാകൃതമാണ്)

ആധുനിക ശാസ്ത്രത്തില്‍ രോഗങ്ങളെ അപഗ്രഥിക്കുന്നതിനായി വിവിധ ശാസ്ത്ര ശാഖകള്‍ തന്നെയുണ്ട്.

ഈ ഓരോ ശാസ്ത്ര ശാഖയുടെയും ആഴം  സൂചിപ്പിച്ചാല്‍, 
വര്‍ഷങ്ങളോളം പഠിച്ച് പാസാവേണ്ട കോഴ്‌സുകളാണ്, ഈ മേഖലകളില്‍ ജോലി സാധ്യതകളും, ഉപരി പഠനവും, റിസര്‍ച്ച് സാധ്യതകളുമൊക്കെ ലോകത്ത് വലിയ രീതിയില്‍ നില നില്‍ക്കുമ്പോഴാണ് ചില മരയൂളകള്‍ ലൈവില്‍ വന്ന് വൈറസില്ല, നിപ്പായില്ല എന്നൊക്കെ വായിലൂടെ വിസര്‍ജ്ജിക്കുന്നത്. 

രോഗ അപഗ്രഥനം ആധുനിക ശാസ്ത്രം എങ്ങനെ, എത്ര വ്യാപ്തിയോടെ നടത്തുന്നുവെന്നതിന്റെ ചെറിയൊരു സൂചകമായി, ചില ശാസ്ത്ര ശാഖകളുടെ വിവരങ്ങള്‍ പറയാം.

I, പത്തോളജി
രോഗസ്വഭാവം, ലക്ഷണങ്ങള്‍, കാരണങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്രശാഖയാണ് .

II, മൈക്രോബയോളജി :- രോഗകാരണമാവുന്ന സൂക്ഷ്മജീവികളെ കുറിച്ചുള്ള പഠനം 
വിവിധ ശാഖകള്‍ : ബാക്ടീരിയോളജി (ബാക്ടീരിയകളെക്കുറിച്ചുള്ള പഠനം), വൈറോളജി (വൈറസുകളെക്കുറിച്ചുള്ള പഠനം), മൈക്കോളജി(പൂപ്പലുകളെക്കുറിച്ചുള്ള പഠനം), ആല്‍ഗോളജി/ഫൈക്കോളജി(ആല്‍ഗകളെക്കുറിച്ചുള്ള പഠനം), പ്രോട്ടോസുവോളജി(പ്രോട്ടോസോവകളെക്കുറിച്ചുള്ള പഠനം).
പാരസൈറ്റോളജി (പരാദങ്ങളെക്കുറിച്ചുള്ള പഠനം), 

കൂടാതെ
മൈക്രോബിയല്‍ ജനറ്റിക്‌സ്,
അഗ്രിക്കള്‍ച്ചര്‍ മൈക്രോബയോളജി
മെഡിക്കല്‍ മൈക്രോബയോളജി
മൈക്രോബിയല്‍ എക്കോളജി
ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി തുടങ്ങിയ നിരവധി ഉപശാഖകള്‍ ഈ വിശാലമായ ശാസ്ത്രശാഖയ്ക്കുണ്ട്.

International Committee on Taxonomy of Viruses ന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 5450 വൈറസുകള്‍, organized in over 2,000 species, 287 genera, 73 families and 3 orders എന്ന് വര്‍ഗ്ഗീകരണം നടത്തിയിട്ടുണ്ടെന്നിരിക്കെയാണ്, വൈറസിനെ ആരെങ്കിലും കണ്ടിട്ടുണ്ടാ എന്നും ചോദിച്ച് മാങ്ങാ അണ്ടി ചപ്പിക്കാണിക്കുന്ന പ്രകടനവുമായി ഇവിടെ ചിലര്‍ ഇറങ്ങുന്നത്.

III, Epidemiology എന്നൊരു സംഗതിയുണ്ട്   study and analysis of the distribution (who, when, and where) and determinants of health and disease conditions in defined populations.

പൊതുജനാരോഗ്യത്തിന്റെ ആണിക്കല്ലാണീ ശാസ്ത്ര ശാഖ. 
ബയോളജിയും, സാമൂഹ്യ ശാസ്ത്രവുമൊക്കെ മിക്‌സ് ചെയ്ത് +
റിസര്‍ച്ചും സ്റ്റാസ്റ്റിക്കല്‍ അനാലിസിസും ഒക്കെ ഉപയോഗിക്കുന്ന ഈ ശാസ്ത്ര ശാഖ പ്രകാരമാണ് പകര്‍ച്ചവ്യാധികളെ ഒക്കെ നേരിടാനുള്ള സ്ട്രാറ്റജികള്‍  തയ്യാറാക്കപ്പെടുക.

epidemiological study ന്നൊക്കെ പറഞ്ഞാല്‍, രോഗകാരണം, പകര്‍ച്ച, ഔട്ട് ബ്രേക്ക് അന്വേഷണങ്ങള്‍, സര്‍വയലന്‍സ്, പാരിസ്ഥിതിക പഠനം, ഫോറന്‍സിക് പഠനം എന്നിങ്ങനെ നിണ്ടു പോവും.

ചുരുക്കത്തില്‍ പറഞ്ഞു വന്നതിത്രേയുള്ളൂ, ഗൂഡാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നത് പോലെ ഒരു ദിവസം മരുന്നു മാഫിയ യോഗം കൂടി കേരളത്തിലെ സെയില്‍സ് പോരാ, ഈയാഴ്ച്ച നീപ്പാ ഓടിക്കോട്ടെ  എന്ന് തീരുമാനിക്കുകയല്ല. 

അതു പോലെ രോഗം ഈ സീസണിലും വന്നത് അപ്രതീക്ഷിതവുമല്ല. കഴിഞ്ഞ തവണ വന്നപ്പോ ശാസ്ത്രീയമായ രീതിയില്‍ ആര്‍ജ്ജിച്ച അറിവുകള്‍ പഠനമായി പബ്ലിഷ് ചെയ്തിരുന്നു, രൂപീകരിച്ചിരുന്ന പ്രോട്ടോക്കോളുകള്‍, ഇനിയൊരിക്കല്‍ വന്നാല്‍ നേരിടാനുണ്ടാക്കിയ സംവിധാനങ്ങള്‍, അന്നത്തെ അനുഭവസമ്പത്ത് എല്ലാം systematic ആയി തന്നെ പ്രയോഗത്തില്‍ വരുത്തുവാന്‍ ഇത്തവണ സാധിക്കുകയാണ് ഉണ്ടായത്.

ഒരു രോഗം സംശയിക്കുന്നിടം തൊട്ട്, സ്ഥിരീകരിക്കുന്നതിനും, പകര്‍ച്ചവ്യാധിയാണെങ്കില്‍ അത് പടര്‍ന്ന് പിടിക്കാതിരിക്കുന്നതിനുമൊക്കെ ശാസ്ത്രീയമായ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളുണ്ട്.

സോ, ഡിയര്‍ കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ & രാഷ്ട്രീയ തിമിരക്കാര്‍ പുതിയ ഊഹങ്ങള്‍ തള്ളി വിഷമിക്കേണ്ട മലയാളികള്‍ കിടുവാണ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ selfless ആയി കാര്യക്ഷമമായി ഉണര്‍ന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ഭൂരിഭാഗം പേര്‍ക്കുമറിയാം.

ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരില്‍ തുടങ്ങി വലിയൊരു വര്‍ക്ക് ഫോഴ്‌സ് പ്രാഥമികാരോഗ്യ രംഗത്ത് സക്രിയമായി പ്രവര്‍ത്തിക്കുന്നുണ്ട്, ഇവരുടെ റുട്ടീന്‍ പ്രവര്‍ത്തനം പലര്‍ക്കും അത്ര വിസിബിള്‍ ആയിരുന്നിരിക്കില്ല.
പക്ഷേ ഇതൊക്കെ ഇവിടെ ഭേദപ്പെട്ട രീതിയില്‍ ഉള്ളത് കൊണ്ടാണ്, സാംക്രമിക രോഗങ്ങള്‍ക്ക് പറ്റിയ കാലാവസ്ഥയും, ജനസാന്ദ്രതയും , വാട്ട്‌സാപ്പും, വ്യാജന്മാരുമൊക്കെയും ഉണ്ടായിട്ടും പ്രതിരോധിക്കാനാവുന്നത്.

ReplyForward

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952