1470-490

അവിശ്വനീയ സംഘട്ടന രംഗങ്ങളുമായി മാമാങ്കം

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ബ്രഹ്മാണ്ട ചിത്രം മാമാങ്കത്തില്‍ തീപാറുന്ന സംഘട്ടന രംഗങ്ങള്‍. മമ്മുട്ടിയുടെ അസാമാന്യ പ്രകടനം തന്നെയാണ് സംഘട്ടന രംഗങ്ങളിലെ ഹൈലൈറ്റ്. സാമൂതിരിയെ കൊല്ലാനെത്തുന്ന ചാവേറിന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഒരുപാട് സസ്‌പെന്‍സുകളും ചിത്രത്തിനു പിന്നിലുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഒരേസമയം മൂന്ന് ക്യാമറകള്‍ വച്ചാണ് ഷൂട്ടിങ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ആക്ഷന്‍ രംഗങ്ങള്‍ക്കാണ് ഏറെ പ്രാധാന്യമെന്നാണ് പ്രാഥമിക വിവരം. മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റാണ് അവസാനവട്ട ചിത്രീകരണത്തിന് ഒരുക്കിയിരിക്കുന്നത്. എറണാകുളം മരടിലും നെട്ടൂരിലുമായാണ് ഈ സെറ്റ് ഒരുക്കിയിട്ടുള്ളത്. എം. […]

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ബ്രഹ്മാണ്ട ചിത്രം മാമാങ്കത്തില്‍ തീപാറുന്ന സംഘട്ടന രംഗങ്ങള്‍. മമ്മുട്ടിയുടെ അസാമാന്യ പ്രകടനം തന്നെയാണ് സംഘട്ടന രംഗങ്ങളിലെ ഹൈലൈറ്റ്. സാമൂതിരിയെ കൊല്ലാനെത്തുന്ന ചാവേറിന്റെ വേഷമാണ് മമ്മൂട്ടിക്ക്. ഒരുപാട് സസ്‌പെന്‍സുകളും ചിത്രത്തിനു പിന്നിലുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 
ഒരേസമയം മൂന്ന് ക്യാമറകള്‍ വച്ചാണ് ഷൂട്ടിങ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ആക്ഷന്‍ രംഗങ്ങള്‍ക്കാണ് ഏറെ പ്രാധാന്യമെന്നാണ് പ്രാഥമിക വിവരം. 
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റാണ് അവസാനവട്ട ചിത്രീകരണത്തിന് ഒരുക്കിയിരിക്കുന്നത്. എറണാകുളം മരടിലും നെട്ടൂരിലുമായാണ് ഈ സെറ്റ് ഒരുക്കിയിട്ടുള്ളത്. എം. പത്മകുമാറാണ് സംവിധാനം. ആതിരപ്പിള്ളി, കണ്ണൂരിലെ കണ്ണവം വനം, വാഗമണ്‍, വരിക്കാശേരിമന എന്നിവിടങ്ങളിലാണ് ആദ്യഘട്ട ചിത്രീകരണം. അഞ്ചുകോടിയില്‍ കൂടുതല്‍ മുതല്‍ മുടക്കുണ്ടെന്ന് നിര്‍മാതാക്കള്‍. 

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653