1470-490

ഈ നിയമത്തെ മുന്‍നിര്‍ത്തിയാണ് ചില വ്യാജന്‍മാര്‍ വിലസുന്നത്

ഒരു വൈദ്യശാസ്ത്രത്തിലും  ഒരു രോഗത്തിനും  ഒരു മരുന്നു കൊണ്ടും ചികിത്സ ഇല്ലെന്ന്’ എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നുവെന്നു പറഞ്ഞാണ് ചില വ്യാജ പരിസ്ഥിതി വാദികള്‍ പ്രചരിപ്പിക്കുന്നത്. മോഹനന്‍ വൈദ്യരും ജോസഫ് വടക്കുഞ്ചേരിയുമെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. ഇവര്‍ പറയുന്നതു കേട്ട് സാധാരണക്കാര്‍ വിശ്വസിച്ചു പോകുന്നതിനു കാരണം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് ആണ്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിലെ  സെക്ഷന്‍ J-യും, റൂള്‍ 106-ഉം ഉദ്ധരിച്ച് ചാനല്‍ ചര്‍ച്ചകളിലും ഫേസ്ബുക്കിലും മോഹനന്‍ ഇതുതന്നെ പറയുന്നു.  ക്യാപ്‌സ്യൂള്‍ കേരള  ഈ  നിയമം […]

ഒരു വൈദ്യശാസ്ത്രത്തിലും  ഒരു രോഗത്തിനും  ഒരു മരുന്നു കൊണ്ടും ചികിത്സ ഇല്ലെന്ന്’ എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നുവെന്നു പറഞ്ഞാണ് ചില വ്യാജ പരിസ്ഥിതി വാദികള്‍ പ്രചരിപ്പിക്കുന്നത്. മോഹനന്‍ വൈദ്യരും ജോസഫ് വടക്കുഞ്ചേരിയുമെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. ഇവര്‍ പറയുന്നതു കേട്ട് സാധാരണക്കാര്‍ വിശ്വസിച്ചു പോകുന്നതിനു കാരണം ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് ആണ്. 
ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിലെ  സെക്ഷന്‍ J-യും, റൂള്‍ 106-ഉം ഉദ്ധരിച്ച് ചാനല്‍ ചര്‍ച്ചകളിലും ഫേസ്ബുക്കിലും മോഹനന്‍ ഇതുതന്നെ പറയുന്നു. 

ക്യാപ്‌സ്യൂള്‍ കേരള  ഈ  നിയമം പരിശോധിച്ചപ്പോള്‍ മനസിലാക്കിയ കാര്യങ്ങള്‍  കുറിക്കുന്നു.  

ഹോമിയോ  ഒഴികെയുള്ള മരുന്നുകളുടെ ലേബലിംഗ് ആന്‍ഡ് പാക്കിംഗ് ഓഫ് ഡ്രഗ്‌സ്‌നെ കുറിച്ചു പ്രതിപാദിക്കുന്നതാണ് ഈ നിയമത്തിലെ part IX -ല്‍ Rules 94 മുതല്‍ 106  വരെ ഉള്ള ഭാഗങ്ങള്‍

ഇതില്‍ 106-ല്‍- (1) ഷെഡ്യൂള്‍ J  യില്‍ പ്രസ്താവിച്ചിട്ടുള്ള ഏതെങ്കിലും രോഗത്തെയോ രോഗങ്ങളെയോ പൂര്‍ണ്ണമായി ശമിപ്പിക്കാമെന്നോ, സുഖപ്പെടുത്താമെന്നോ, പ്രതിരോധിക്കാമെന്നോ പ്രസ്തുത ഔഷധത്തിനോ മറ്റു ഔഷധങ്ങള്‍ ചേര്‍ത്തോ സാധിക്കുമെന്ന് പറയുകയോ, അപ്രകാരം ധാരണ പരത്താനോ പാടുള്ളതല്ല. അതായത് 51 രോഗങ്ങള്‍ സംബന്ധിച്ച പരസ്യങ്ങള്‍ നിരോധിക്കുന്ന  വിവരങ്ങള്‍ ആണ് ഷെഡ്യൂള്‍ J യില്‍ ഉള്ളത്.

ഇത്തരത്തില്‍ ഉള്ള ആടയാളപ്പെടുത്തലുകള്‍ മരുന്നുകളുടെ  ലേബലിങ്ങില്‍ പാടില്ല എന്നതാണ് 106 കൊണ്ട് ഉദ്ദേശിക്കുന്നത്.  രോഗചികിത്സയുമായോ, രോഗനിവാരണവുമായോ ഇതിന് ബന്ധമില്ല.  

മോഹനനെ പോലെ സ്വയം വൈദ്യരായി മാറുന്നവര്‍ മരുന്നുകള്‍ ദുരുപയോഗം ചെയ്യാതിരിക്കുവാന്‍ വേണ്ടി വളരെ ദീര്‍ഘ വീക്ഷണത്തോടെ തയാറാക്കിയ, കര്‍ശന വ്യവസ്ഥകള്‍ ഉള്ള ഒരു നിയമം ആണ് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1945. ആ വകുപ്പ് തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കടപ്പാട്- കാപ്‌സ്യൂള്‍ കേരള


ReplyForward

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373