1470-490

നേതാവിനെ കണ്ടെത്താന്‍ കഴിയാതെ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: തോറ്റു തുന്നംപാറിയിട്ടും തമ്മിലടി മാറ്റാന്‍ കഴിയാതെ കോണ്‍ഗ്രസ്. പുതിയ തര്‍ക്കം പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണെന്നു മാത്രം. പാര്‍ലമെന്റ് സമ്മേളനം ഇന്നലെ ആരംഭിച്ചെങ്കിലും പാര്‍ട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല കോണ്‍ഗ്രസിന്. വിജയ ലഹരിയിലായ കേരളത്തിലെ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ യാതൊരു പിടിയുമില്ല. സഭാസമ്മേളനം തുടങ്ങിയിരിക്കേ, പാര്‍ലമെന്ററി പാര്‍ട്ടിനേതാവിനെ നിശ്ചയിക്കുന്നതു നീട്ടിക്കൊണ്ടുപോവാനും കഴിയില്ല. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തീരുമാനം ഉടനുണ്ടാവില്ലെന്നും പറയപ്പെടുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പായി വിളിച്ച പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ […]


പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പായി വിളിച്ച പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തത് രാജ്യസഭയിലെ നേതാവ് ഗുലാം നബി ആസാദിനു പുറമേ, ലോക്‌സഭാംഗങ്ങളായ അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷുമായിരുന്നു. ചൗധരിയും കൊടിക്കുന്നിലുമാണ് മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങള്‍. ഇതിനുപുറമേ, ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. 

ന്യൂഡെല്‍ഹി: തോറ്റു തുന്നംപാറിയിട്ടും തമ്മിലടി മാറ്റാന്‍ കഴിയാതെ കോണ്‍ഗ്രസ്. പുതിയ തര്‍ക്കം പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണെന്നു മാത്രം. പാര്‍ലമെന്റ് സമ്മേളനം ഇന്നലെ ആരംഭിച്ചെങ്കിലും പാര്‍ട്ടിനേതാവിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല കോണ്‍ഗ്രസിന്. വിജയ ലഹരിയിലായ കേരളത്തിലെ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ യാതൊരു പിടിയുമില്ല. സഭാസമ്മേളനം തുടങ്ങിയിരിക്കേ, പാര്‍ലമെന്ററി പാര്‍ട്ടിനേതാവിനെ നിശ്ചയിക്കുന്നതു നീട്ടിക്കൊണ്ടുപോവാനും കഴിയില്ല. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തീരുമാനം ഉടനുണ്ടാവില്ലെന്നും പറയപ്പെടുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പായി വിളിച്ച പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തത് രാജ്യസഭയിലെ നേതാവ് ഗുലാം നബി ആസാദിനു പുറമേ, ലോക്‌സഭാംഗങ്ങളായ അധിര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷുമായിരുന്നു. ചൗധരിയും കൊടിക്കുന്നിലുമാണ് മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങള്‍. ഇതിനുപുറമേ, ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ് എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. 

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653