1470-490

ചൈനയില്‍ ഭൂചലനം; നിരവധി മരണം

ബീജിങ്; ചൈനയില്‍ ഭൂചലനം. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി. നൂറു കണക്കിന് പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. സിച്ചുവാന്‍ പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.55 ഓടെയാണു ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ ഏകദേശം 16 കിലോമീറ്റര്‍ ആഴത്തിലാണിത്. നാലോളം തുടര്‍ ചലനങ്ങളും ഉണ്ടായി. യിബിനിലെ നഗരത്തിലെ ചാംഗ്‌നിംഗ്, ഗോംഗ്ഷിയാന്‍ എന്നിവിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്. നഗരത്തിലെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് […]


റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി. നൂറു കണക്കിന് പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. സിച്ചുവാന്‍ പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.55 ഓടെയാണു ഭൂചലനമുണ്ടായത്. 

ബീജിങ്; ചൈനയില്‍ ഭൂചലനം. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ ചൈനയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി. നൂറു കണക്കിന് പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. സിച്ചുവാന്‍ പ്രവിശ്യയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10.55 ഓടെയാണു ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ ഏകദേശം 16 കിലോമീറ്റര്‍ ആഴത്തിലാണിത്. നാലോളം തുടര്‍ ചലനങ്ങളും ഉണ്ടായി. യിബിനിലെ നഗരത്തിലെ ചാംഗ്‌നിംഗ്, ഗോംഗ്ഷിയാന്‍ എന്നിവിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടെന്നാണു റിപ്പോര്‍ട്ട്. നഗരത്തിലെ കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2008 മേയില്‍ സിച്ചുവാനിലുണ്ടായ ഭൂചലനത്തില്‍ 70,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928