1470-490

ആയുര്‍വേദത്തെ കുറിച്ച് മനോജ് ബ്രൈറ്റ് പറയുന്നത്

നിങ്ങള്‍ ആയുര്‍വേദ പ്രചാരകനോ ചികിത്സകനോ ആണെങ്കില്‍ മനോജ് ബ്രൈറ്റിന്റെ വെല്ലുവിളി ഏറ്റെടുക്കാം. കാലാകാലങ്ങളായി പരീക്ഷണങ്ങള്‍ നടത്തി മോഡേണ്‍ മെഡിസിന്‍ മുന്നേറുമ്പോള്‍ ആയുര്‍വേദം കാളവണ്ടിയെ പോലെ നീങ്ങുന്നുവെന്നു പറയുന്നു മനോജ് ബ്രൈറ്റ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ………………….ആയുര്‍വേദത്തെ കൂടെക്കൂടെ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. പരിശോധനയൊക്കെ പണ്ടേ കഴിഞ്ഞതാണ്. മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ അത് മുഴുവന്‍ തിന്നു നോക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന് മണത്താല്‍ മതി. നിലവില്‍ ശരിയാണ് എന്ന് ഉറപ്പുള്ള വിവരങ്ങളുമായി യോജിച്ചു പോകാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും പരിഗണിക്കേണ്ട കാര്യം പോലുമില്ല. ഭൂമി […]


ആയുര്‍വേദത്തെ കൂടെക്കൂടെ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. പരിശോധനയൊക്കെ പണ്ടേ കഴിഞ്ഞതാണ്. മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ അത് മുഴുവന്‍ തിന്നു നോക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന് മണത്താല്‍ മതി. നിലവില്‍ ശരിയാണ് എന്ന് ഉറപ്പുള്ള വിവരങ്ങളുമായി യോജിച്ചു പോകാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും പരിഗണിക്കേണ്ട കാര്യം പോലുമില്ല. ഭൂമി പരന്നതാണ് എന്നഭിപ്രായമുള്ള ഒരാളുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റു തിയറികള്‍ ഒന്നും നോക്കാതെ ചവറ്റുകുട്ടയിലിടാം.

നിങ്ങള്‍ ആയുര്‍വേദ പ്രചാരകനോ ചികിത്സകനോ ആണെങ്കില്‍ മനോജ് ബ്രൈറ്റിന്റെ വെല്ലുവിളി ഏറ്റെടുക്കാം. കാലാകാലങ്ങളായി പരീക്ഷണങ്ങള്‍ നടത്തി മോഡേണ്‍ മെഡിസിന്‍ മുന്നേറുമ്പോള്‍ ആയുര്‍വേദം കാളവണ്ടിയെ പോലെ നീങ്ങുന്നുവെന്നു പറയുന്നു മനോജ് ബ്രൈറ്റ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ………………….
ആയുര്‍വേദത്തെ കൂടെക്കൂടെ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. പരിശോധനയൊക്കെ പണ്ടേ കഴിഞ്ഞതാണ്. മുട്ട ചീഞ്ഞതാണോ എന്നറിയാന്‍ അത് മുഴുവന്‍ തിന്നു നോക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന് മണത്താല്‍ മതി. നിലവില്‍ ശരിയാണ് എന്ന് ഉറപ്പുള്ള വിവരങ്ങളുമായി യോജിച്ചു പോകാത്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും പരിഗണിക്കേണ്ട കാര്യം പോലുമില്ല. ഭൂമി പരന്നതാണ് എന്നഭിപ്രായമുള്ള ഒരാളുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റു തിയറികള്‍ ഒന്നും നോക്കാതെ ചവറ്റുകുട്ടയിലിടാം. സമന്വയം എന്ന പേരില്‍ ഭൂമി ഇനി ഉരുണ്ടതുമല്ല, പരന്നതുമല്ല, ഇഡ്ഡലി പോലെയാണ് എന്ന തരത്തിലുള്ള പരിഹാസ്യമായ നിലപാട് സയന്‍സല്ല. യുക്തിവാദികള്‍ക്ക് ചില കാര്യങ്ങളില്‍ തീര്‍ച്ചയായും അസഹിഷ്ണുത ഉണ്ട്. അതില്‍ ഒരു ശരികേടുമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഭൂമി ഇഡ്ഡലി പോലെയാണ് എന്ന തരം സമന്വയമൊന്നും നടക്കില്ല. അതല്ല ശാസ്ത്രത്തിന്റെ രീതി. ഭൂമി ഗോളം തന്നെയാണ്. ഫ്‌ലാറ്റ് എര്‍ത്ത് പുറത്തുതന്നെയാണ്.

പിന്നെ ഹെര്‍ബല്‍ മരുന്നുകളെ കുറിച്ച് പഠിക്കുന്നില്ല എന്നതും ശരിയല്ല. പഠിക്കുന്നുമുണ്ട്. അതിലെ പലതും എടുത്ത് തോട്ടില്‍ കളയുന്നുമുണ്ട്. അതൊന്നും ഇവിടത്തെ ആയുര്‍വേദക്കാര്‍ അറിയുന്നുമില്ല. അറിഞ്ഞാലും പുറത്തു പറയുന്നുമില്ല. 

കുറച്ചുമുമ്പ് Aristolochia എന്ന ചെടിയിലെ aristolochic acid ലിവര്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നതുകൊണ്ട് യൂറോപ്പില്‍ ബാന്‍ ചെയ്തിരുന്നു. ഈ ബാന്‍ ചെയ്ത Aristolochia ആയുര്‍വേദത്തിലെ ഗരുഡക്കൊടി എന്ന ചെടിയാണ്. ഈ പഠനം വന്നപ്പോള്‍ പതിവ് പോലെ ഇന്ത്യക്കാര്‍ സായിപ്പിനെ തെറി വിളിച്ചതല്ലാതെ എതിര്‍ പഠനങ്ങളൊന്നും കൊണ്ടു വന്നിട്ടില്ല. ഞാന്‍ വെല്ലുവിളിക്കുകയാണ്, ഇത് അറിയുന്ന ഒരു ആയുര്‍വേദക്കാരനെ കാണിച്ചു തരാമോ? ഏതെങ്കിലും ഒരു ആയുര്‍വേദക്കാരന്‍ ചികിത്സയില്‍ അത് ഒഴിവാക്കുന്നുണ്ടോ? ചുരുങ്ങിയപക്ഷം കൂടുതല്‍ ശ്രദ്ധിച്ചെങ്കിലും അത് ഉപയോഗിക്കുന്നുണ്ടോ?അഥവാ അവരുടെ രോഗികള്‍ക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുന്നുണ്ടോ? ഇവിടെ ഇപ്പോഴും ഇതൊക്കെ ഔഷധമാണ്. 

കറ്റാര്‍വാഴയില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കളുണ്ട് (aloin A) ആരോഗ്യപാനീയം എന്ന പേരില്‍ അത് ജ്യൂസ് അടിച്ചു കുടിക്കുന്ന എത്ര പേര്‍ക്ക് ഇതറിയാം?

വെള്ളമടിച്ചുള്ള ഹാങ്ങ് ഓവര്‍ ഇല്ലാതാക്കാന്‍ എന്ന പേരില്‍ ഒരു ആയുര്‍വേദ മരുന്ന് ഓണ്‍ലൈനില്‍ കാണാം.  ഇതിലുള്ള Andrographis paniculata നിലവേപ്പ്, കിരിയത്ത് എന്നൊക്കെ എന്നറിയപ്പെടുന്ന  ആയുര്‍വേദ സസ്യമാണ്. ഈയിടെ നിലവേപ്പ് വാര്‍ത്തകളില്‍ വന്നിരുന്നു. തമിഴ് നാട്ടില്‍ ഡെങ്കിപ്പനിക്ക് മരുന്നായി (നമ്മുടെ പപ്പായ ഇല പോലെ) ഇത് വിതരണം ചെയ്യുന്നത് കമല്‍ഹാസന്‍ എതിര്‍ത്തിരുന്നു. കാരണം സൈഡ് എഫ്‌ഫെക്റ്റ് തന്നെ. ഇതുമൂലം ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്. ഈ മരുന്ന് അപകടമാണ് എന്ന് പറയുന്ന ഒരു ആയുര്‍വേദക്കാരനെ കാണിക്കാമോ?

ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഒരൊറ്റ മരുന്ന് പോലും അതെ ആവശ്യത്തിന് മോഡേണ്‍ മെഡിസിനില്‍ ഉപയോഗിക്കുന്നില്ല. ആരെങ്കിലും സര്‍പ്പഗന്ധിയിലെ റീസര്‍പ്പിനും കൊണ്ട് വരും എന്നറിയാം. ആയുര്‍വേദത്തില്‍ സര്‍പ്പഗന്ധി രക്തസമ്മര്‍ദ്ദത്തിനു ഉപയോഗിക്കാം എന്ന് പറയുന്നുണ്ട് എന്നത് ശരിയല്ല. പലതരം വേദനകള്‍ക്കും മറ്റുമാണ് അത് ഉപയോഗിക്കുന്നത്. ആയുര്‍വേദത്തില്‍ പറയുന്ന സര്‍പ്പഗന്ധിയില്‍ അമിത രക്ത സമര്‍ദ്ദത്തിനു ഉപയോഗിക്കാവുന്ന റിസര്‍പ്പിന്‍ ഉണ്ട് എന്ന് മോഡേണ്‍ മെഡിസിന്‍ കണ്ടെത്തിയപ്പോള്‍ ആയുര്‍വേദക്കാര്‍ കണ്ടാ, ഞങ്ങടെ മരുന്ന് എന്നു പറഞ്ഞു ചാടി വീണതാണ്. ഇന്ന് മോഡേണ്‍ മെഡിസിനില്‍ റിസര്‍പ്പിന്‍ ഉപയോഗിക്കുന്നില്ല. സ്ഥിരമായി അത് ഉപയോഗിക്കുന്നത് പലവിധ പ്രശ്‌നങ്ങളും ഉണ്ടാക്കും എന്നതുകൊണ്ട്. ഇപ്പോള്‍ അതിനേക്കാള്‍ മികച്ച ധാരാളം മരുന്നുകളുണ്ട്. ഇന്നും സര്‍പ്പഗന്ധി രക്തസമ്മര്‍ദ്ദത്തിനു ഉപയോഗിക്കുന്നത് ആയുര്‍വേദക്കാര്‍ മാത്രമാണ്. അവര്‍ ആ ചെയ്യുന്നത് ദ്രോഹവുമാണ്.

ആയുര്‍വേദവും മോഡേണ്‍ മെഡിസിനും തമ്മിലുള്ള സമന്വയമൊന്നും  ഒരു കാലത്തും നടക്കില്ല. രണ്ടും പരസ്പരം ചേരില്ല എന്നതുതന്നെ കാരണം. വെള്ളവും എണ്ണയും തമ്മില്‍ ഒരു സമന്വയം ഒരിക്കലും സാധ്യമല്ല. നിങ്ങള്‍ എത്രയൊക്കെ ആഗ്രഹിച്ചാലും. ആയുര്‍ വേദത്തിന്റെ വാദ, പിത്ത, കഫവും പഞ്ചഭൂത സിദ്ധാന്തവും ശാസ്ത്രവുമായി ചേരില്ല. പിന്നെ അതില്‍ ഉപയോഗിക്കുന്ന സസ്യജന്യ മരുന്നുകള്‍. അതില്‍ കൊള്ളാവുന്നത് (വേറെ ആവശ്യങ്ങള്‍ക്കാണെങ്കിലും) മോഡേണ്‍ മെഡിസിനില്‍ ഉപയോഗിക്കുന്നുണ്ട്. റീസര്‍പ്പിന്‍  പോലുള്ളവ പിന്നീട് അത്ര പോര എന്ന് കണ്ടു ഉപേക്ഷിക്കുന്നുമുണ്ട്. അതാണ് മോഡേണ്‍ മെഡിസിന്റെ ശക്തിയും.

ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നതും ഒരുകാലത്ത് ആധുനിക വൈദ്യത്തിലും ഉപയോഗിച്ചിരുന്നതുമായ  ചില ഹെര്‍ബല്‍ മരുന്നുകള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത്…. 
ആവണക്കെണ്ണ- വയറിളക്കാന്‍. കടുത്ത സൈഡ് എഫ്‌ഫെക്റ്റ് കാരണം മോഡേണ്‍ മെഡിസിനില്‍  ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ആയുര്‍വേദക്കാര്‍ ഇപ്പോളും ഉപയോഗിക്കുന്നു.

സര്‍പ്പഗന്ധി- അമിത രക്ത സമ്മര്‍ദ്ദം. മോഡേണ്‍ മെഡിസിനില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ആയുര്‍വേദക്കാര്‍ ഇപ്പോളും ഉപയോഗിക്കുന്നു.

താലിസ് പത്രം- അതില്‍ അടങ്ങിയിട്ടുള്ള chlorpromazine ആണ് ചുമ നിയന്ത്രിക്കുന്നത്. കൃത്യമായ അളവില്‍ ഇത് അടങ്ങിയ മോഡേണ്‍ ഗുളിക ഉപയോഗിക്കുന്നതാണ് നല്ലത്.

ഉമ്മത്തിന്റെ ഇല പുകക്കുന്നത് ശ്വാസം മുട്ടലിനു ആയുര്‍വേദത്തില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ അടങ്ങിയ hyosine കൃത്യമായ അളവില്‍ ആധുനിക രീതിയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

അതുപോലെ ആയുര്‍വേദത്തിലെ ആടലോടകം. അതിലെ ബ്രോംഹെക്‌സിന്‍ ആണ് ചുമ നിയന്ത്രിക്കുന്നത്. എന്നാല്‍ ബ്രോംഹെക്‌സിനേക്കാള്‍ മികച്ചതല്ല ആടലോടകം. ബ്രോംഹെക്‌സിന്റെ കൃത്യമായ ഡോസ് നമുക്കറിയാം. ഈ ആടലോടകം കഴിച്ചാല്‍ എത്ര ബ്രോംഹെക്‌സിന്‍ അകത്തു ചെല്ലും എന്ന് വല്ല പിടിയുമുണ്ടോ? ഇനി ആടലോടകത്തില്‍ ഈ ബ്രോംഹെക്‌സിന്‍ മാത്രമല്ലല്ലോ ഉള്ളത്.  വേറെ നൂറു കണക്കിന് ആള്‍കലോയ്ഡുകള്‍ ഉണ്ട്. അതില്‍ ബ്രോംഹെക്‌സിന് വിപരീതമായി പ്രവര്‍ത്തിക്കുന്നതും ശരീരത്തിന് വേറെ ദോഷങ്ങള്‍ ഉണ്ടാക്കുന്നതുമായ പലതും ഉണ്ടാകും. I repeat…..നിലവില്‍ മോഡേണ്‍ മെഡിസിനെക്കള്‍ സുരക്ഷിതമായും ഗുണകരമായും ഉപയോഗിക്കാവുന്ന ഒരൊറ്റ ആയുര്‍വേദ മരുന്നും ഇല്ല.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653