1470-490

ബ്ലാക്ക് മെയ്‌ലിങെന്ന് ബിനോയ്, ഡിഎന്‍എ ടെസ്റ്റിന് തയാര്‍

തിരുവനന്തപുരം: യുവതിയുടേത് ബ്ലാക്ക് മെയ്‌ലിങെന്ന് ബിനോയ് കോടിയേരി. മുന്‍പ് അഞ്ചു കോടി ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുന്‍പാണ് ഒരു കത്തിലൂടെ അഞ്ചു കോടി ആവശ്യപ്പെട്ടത്. യുവതിയുടെ കുട്ടിയുടെ പിതാവ് താനെന്ന വാദവും തെറ്റ്. അതെല്ലാം ശാസ്ത്രീയമായി തെളിയിക്കാന്‍ ഞാന്‍ യുവതിയെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അവര്‍ തയാറല്ലായിരുന്നു. ഇക്കാര്യത്തില്‍ അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി. ഞാനവരെ വിവാഹം കഴിച്ചുവെന്നാണ് കത്തില്‍ അവര്‍ അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഐജിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ പുതിയ […]


ആറ് മാസം മുന്‍പാണ് ഒരു കത്തിലൂടെ അഞ്ചു കോടി ആവശ്യപ്പെട്ടത്. യുവതിയുടെ കുട്ടിയുടെ പിതാവ് താനെന്ന വാദവും തെറ്റ്. അതെല്ലാം ശാസ്ത്രീയമായി തെളിയിക്കാന്‍ ഞാന്‍ യുവതിയെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അവര്‍ തയാറല്ലായിരുന്നു. 

തിരുവനന്തപുരം: യുവതിയുടേത് ബ്ലാക്ക് മെയ്‌ലിങെന്ന് ബിനോയ് കോടിയേരി. മുന്‍പ് അഞ്ചു കോടി ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുന്‍പാണ് ഒരു കത്തിലൂടെ അഞ്ചു കോടി ആവശ്യപ്പെട്ടത്. യുവതിയുടെ കുട്ടിയുടെ പിതാവ് താനെന്ന വാദവും തെറ്റ്. അതെല്ലാം ശാസ്ത്രീയമായി തെളിയിക്കാന്‍ ഞാന്‍ യുവതിയെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അവര്‍ തയാറല്ലായിരുന്നു. 
ഇക്കാര്യത്തില്‍ അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി. ഞാനവരെ വിവാഹം കഴിച്ചുവെന്നാണ് കത്തില്‍ അവര്‍ അവകാശപ്പെട്ടിരുന്നത്. ഇതിനെതിരെ കണ്ണൂര്‍ ഐജിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കവേയാണ് ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ വരുന്നത്. ഇതിനെ നിയമപരമായി നേരിടും. എട്ടുവയസുള്ള കുട്ടിയുണ്ടെന്ന കാര്യത്തില്‍ അവരെ താന്‍ വെല്ലുവിളിച്ചിരുന്നതാണ്. അങ്ങനെയാണെങ്കില്‍ തന്നെ ഇന്നത് തെളിയിക്കാന്‍ ശാസ്ത്രീയമായ നിരവധി മാര്‍ഗങ്ങളുണ്ട്. അതിനൊന്നും അവര്‍ തയാറല്ല. ഒരു ബ്ലാക്ക് മെയിലിങ് മോഡിലാണ് അവര്‍ നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ആരെങ്കിലുമുള്ളതായി അറിയില്ലെന്നും ബിനോയ് പറഞ്ഞു. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും കാണിച്ച് യുവതി അന്ധേരി ഓഷിവാര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790