1470-490

ട്രാഫിക് ജാം വന്നാല്‍ ഓട്ടോ ചാര്‍ജ് കൂടും

ന്യൂഡല്‍ഹി: ഓട്ടോക്കാരെ തൃപ്തിപ്പെടുത്താന്‍ ജനങ്ങളെ പിഴിഞ്ഞ് ഡെല്‍ഹിയിലെ ആപ് സര്‍ക്കാര്‍. ആപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓട്ടോക്കാരിറങ്ങിയതിന്റെ സമ്മാനം നിരക്ക് വര്‍ധനയാക്കിക്കൊടുത്തു. ഓട്ടോറിക്ഷ നിരക്ക് 18.75 ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത്. കിലോമീറ്ററിന് എട്ട് രൂപ മുതല്‍ 9.5 രൂപവരെയാണ് വര്‍ധന. യാത്രക്കാരന്റെ ലഗേജുകള്‍ക്ക് 7.5 രൂപ കൂടുതല്‍ ഈടാക്കും. അതോടൊപ്പം സവാരിക്കിടെ വണ്ടി ട്രാഫിക്ക് ജാമില്‍ കുടുങ്ങുന്ന ഓരോ മിനുട്ടിനും 75 പൈസ വീതവും ഈടാക്കും. എന്നാല്‍ ഓട്ടോറിക്ഷയിലെ മീറ്ററുകളില്‍ പുതുക്കിയ നിരക്കിനനുസരിച്ച് പുനക്രമീകരിച്ചതിന് ശേഷമേ പുതിയ നിരക്ക് ഈടാക്കാന്‍ കഴിയുകയുള്ളു. […]


സവാരിക്കിടെ വണ്ടി ട്രാഫിക്ക് ജാമില്‍ കുടുങ്ങുന്ന ഓരോ മിനുട്ടിനും 75 പൈസ വീതവും ഈടാക്കും. എന്നാല്‍ ഓട്ടോറിക്ഷയിലെ മീറ്ററുകളില്‍ പുതുക്കിയ നിരക്കിനനുസരിച്ച് പുനക്രമീകരിച്ചതിന് ശേഷമേ പുതിയ നിരക്ക് ഈടാക്കാന്‍ കഴിയുകയുള്ളു

ന്യൂഡല്‍ഹി: ഓട്ടോക്കാരെ തൃപ്തിപ്പെടുത്താന്‍ ജനങ്ങളെ പിഴിഞ്ഞ് ഡെല്‍ഹിയിലെ ആപ് സര്‍ക്കാര്‍. ആപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓട്ടോക്കാരിറങ്ങിയതിന്റെ സമ്മാനം നിരക്ക് വര്‍ധനയാക്കിക്കൊടുത്തു. 
ഓട്ടോറിക്ഷ നിരക്ക് 18.75 ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത്. കിലോമീറ്ററിന് എട്ട് രൂപ മുതല്‍ 9.5 രൂപവരെയാണ് വര്‍ധന.

യാത്രക്കാരന്റെ ലഗേജുകള്‍ക്ക് 7.5 രൂപ കൂടുതല്‍ ഈടാക്കും. അതോടൊപ്പം സവാരിക്കിടെ വണ്ടി ട്രാഫിക്ക് ജാമില്‍ കുടുങ്ങുന്ന ഓരോ മിനുട്ടിനും 75 പൈസ വീതവും ഈടാക്കും. എന്നാല്‍ ഓട്ടോറിക്ഷയിലെ മീറ്ററുകളില്‍ പുതുക്കിയ നിരക്കിനനുസരിച്ച് പുനക്രമീകരിച്ചതിന് ശേഷമേ പുതിയ നിരക്ക് ഈടാക്കാന്‍ കഴിയുകയുള്ളു. ഡല്‍ഹിയിലെ 90,000ഓളം വരുന്ന ഓട്ടോകളുടെ മീറ്ററുകള്‍ പുനക്രമീകരിക്കാന്‍ ഒരു മാസത്തോളം സമയമെടുക്കും. 
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. 2013 തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ എ.എ.പിക്ക് വേണ്ടി പ്രചാരണരംഗത്തുണ്ടായിരുന്നു. തുടര്‍ന്ന് അധികാരത്തിലേറിയ കെജ്രിവാള്‍ ഓരോ വര്‍ഷവും നിരക്ക് പരിഷ്‌കരണം ഉറപ്പ് നല്‍കിയിരുന്നു. 

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248