1470-490

അവൈറ്റിസ് ഉദ്ഘാടന പരിപാടികൾക്ക് സമാപനം; കുച്ചിപ്പുടിയിൽ വിസ്മയംതീർത്ത് മഞ്ജുവാര്യർ

നെമ്മാറ: മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ നയനമനോഹര കുച്ചിപ്പുടി നൃത്തത്തോടെ നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിന്റെ അതിഗംഭീര ഉദ്ഘാടന പരിപാടികൾക്ക് സമാപനം കുറിച്ചു.  “എന്റെ പാലക്കാട് 2025 ” എന്ന ഏഴ് നാൾ നീണ്ടു നിന്ന സംവാദ പരമ്പരയോടെയാണ് ജൂൺ 7 ന് ഔദ്യോഗിക ഉദ്ഘാടന പരിപാടികൾക്ക് അവൈറ്റിസിൽ തുടക്കമായത്. ആരോഗ്യം, കൃഷി, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, കലാസംസ്കാരം – ടൂറിസം, പ്രവാസികൾക്കുള്ള പങ്ക്, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.  പാലക്കാടിന്റെ സമഗ്ര വികസനം […]


തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാര സംരംഭമായ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സ് നാടിന് സമർപ്പിച്ച ഈ സ്വപ്ന സാഫല്യ നിമിഷത്തിൽ കൂടെ നിന്ന ഏവർക്കും നന്ദി അറിയിക്കുന്നതായി വനിതാസംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശാന്തി പ്രമോദ് പറഞ്ഞു. സ്വന്തം നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായ ഇത്തരമൊരു സംരംഭം തുടങ്ങാനായതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വനിതാസംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജ്യോതി പാലാട്ടും അറിയിച്ചു. 

നെമ്മാറ: മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരുടെ നയനമനോഹര കുച്ചിപ്പുടി നൃത്തത്തോടെ നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിന്റെ അതിഗംഭീര ഉദ്ഘാടന പരിപാടികൾക്ക് സമാപനം കുറിച്ചു.  “എന്റെ പാലക്കാട് 2025 ” എന്ന ഏഴ് നാൾ നീണ്ടു നിന്ന സംവാദ പരമ്പരയോടെയാണ് ജൂൺ 7 ന് ഔദ്യോഗിക ഉദ്ഘാടന പരിപാടികൾക്ക് അവൈറ്റിസിൽ തുടക്കമായത്. ആരോഗ്യം, കൃഷി, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, കലാസംസ്കാരം – ടൂറിസം, പ്രവാസികൾക്കുള്ള പങ്ക്, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.  പാലക്കാടിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ടു നടത്തിയ സംവാദപരമ്പരയിൽ ഉരിത്തിരിഞ്ഞ പ്രധാന നിർദ്ദേശങ്ങൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ധവളപത്രം ജൂൺ 16 ന് ഉദ്ഘാടന ദിവസം ഉദ്ഘാടകനായ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. സംവാദ പരമ്പര കൂടാതെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി 7 നാൾ നീണ്ടുനിന്ന മെഡിക്കൽ പ്രദർശനവും അവൈറ്റിസിൽ ഏർപ്പെടുത്തി.  ശാസ്ത്രീയമായ ചികിത്സാരീതികളെയും ആശുപത്രിയിലെ സവിശേഷ ചികിത്സാസൗകര്യങ്ങളെയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രദർശനം മൂവ്വായിരത്തിലധികം വിദ്യാർഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 
തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാര സംരംഭമായ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സ് നാടിന് സമർപ്പിച്ച ഈ സ്വപ്ന സാഫല്യ നിമിഷത്തിൽ കൂടെ നിന്ന ഏവർക്കും നന്ദി അറിയിക്കുന്നതായി വനിതാസംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശാന്തി പ്രമോദ് പറഞ്ഞു. സ്വന്തം നാടിനും നാട്ടുകാർക്കും ഉപകാരപ്രദമായ ഇത്തരമൊരു സംരംഭം തുടങ്ങാനായതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വനിതാസംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജ്യോതി പാലാട്ടും അറിയിച്ചു. 
ലോക കേരളസഭയും കേരളസർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് പ്രളയാനന്തര പുനർനിർമാണാർഥം ഒരുക്കിയ അവൈറ്റിസ് ദേവഭൂമികയുടെ അരങ്ങേറ്റ പരിപാടിയും ഉദ്ഘാടനത്തിന്റെ ഭാഗമായി  നടന്നു. നർത്തകിയും നടിയുമായ ആശ ശരത്തും സംഘവും നയിക്കുന്ന അവൈറ്റിസ് ദേവഭൂമികയുടെ ലോഗോ പ്രകാശനം ഉദ്ഘാടന ദിവസം  മോഹൻലാൽ നിർവ്വഹിച്ചു. വയോധികർക്കായുള്ള അവൈറ്റിസ് ഏജ് ലെസ്സ് പദ്ധതി, നെല്ലിയാമ്പതിയിലെ ആംബുലൻസ് സേവനം, നെല്ല് ഉണക്കൽ യൂണിറ്റ്,  മഴവെള്ള സംഭരണി, കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി മങ്ങാട്ട് ഫൗണ്ടേഷൻ നടത്തുന്ന കാമ്പയിൻ ‘ഇച്ചിരി’ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768