1470-490

ഡ്രൈവര്‍മാരെന്തിനാ ജിപിഎസിനെ പേടിക്കുന്നത്

Narendra Kumar തിരുവനന്തപുരം: ജിപിഎസ് ഘടിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍. സര്‍ക്കാര്‍ ഒരു ആധുനിക സംവിധാനം കൊണ്ടു വരുമ്പോള്‍ എന്തിനാണ് വെറുതെ പേടിക്കുന്നത് എന്നു തോന്നിയിട്ടുണ്ടാവും. എന്നാല്‍ അതിനു പിന്നിലെ കാരണം ഇതാണ്. ജിപിഎസ് ഘടിപ്പിക്കുന്നതോടെ കള്ളവണ്ടികളും തോന്നിയ പോലെ വാഹനമോടിക്കലും അവസാനിക്കും. സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്നവരുടെ കണക്കെടുത്താല്‍ 90 ശതമാനത്തിലേറെ മരണം സംഭവിക്കുന്നത് അടിയന്തര സഹായം കിട്ടാത്തതു കൊണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിപിഎസ് സംവിധാനം വരുന്നതോടെ ഇതു പൂര്‍ണമായും കുറയ്ക്കാനാകും. നിലവില്‍ മോട്ടോര്‍ ക്യാബ് വാഹനങ്ങള്‍ മുതല്‍ മുകളിലോട്ടുള്ള ടാക്‌സി […]വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ബിഹേവിയര്‍ മുഴുവന്‍ കണ്ടു പിടിക്കാന്‍ സാധിക്കുമെന്നതാണ് ജിപിഎസ് സംവിധാനത്തിന്റെ പ്രത്യേകത. വാഹനത്തിന്റെ വേഗത, ടാക്‌സ്, ഇന്‍ഷ്വറന്‍സ്, ഫിറ്റ്‌നസ്, ലൈസന്‍സ് വിവരങ്ങളെല്ലാം അധികാരികളുടെ കണ്‍വെട്ടത്തിലുണ്ടാകും. 
വണ്ടിയിടിച്ച് നിര്‍ത്താതെ പോകുക, കൊലപാതകം, കൊള്ള തുടങ്ങിയവയല്ലൊം നിയന്ത്രിക്കാന്‍ പുതിയ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതോടെ അധികാരികള്‍ക്കു സാധിക്കും.

Narendra Kumar

തിരുവനന്തപുരം: ജിപിഎസ് ഘടിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍. സര്‍ക്കാര്‍ ഒരു ആധുനിക സംവിധാനം കൊണ്ടു വരുമ്പോള്‍ എന്തിനാണ് വെറുതെ പേടിക്കുന്നത് എന്നു തോന്നിയിട്ടുണ്ടാവും. എന്നാല്‍ അതിനു പിന്നിലെ കാരണം ഇതാണ്. ജിപിഎസ് ഘടിപ്പിക്കുന്നതോടെ കള്ളവണ്ടികളും തോന്നിയ പോലെ വാഹനമോടിക്കലും അവസാനിക്കും. 
സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്നവരുടെ കണക്കെടുത്താല്‍ 90 ശതമാനത്തിലേറെ മരണം സംഭവിക്കുന്നത് അടിയന്തര സഹായം കിട്ടാത്തതു കൊണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിപിഎസ് സംവിധാനം വരുന്നതോടെ ഇതു പൂര്‍ണമായും കുറയ്ക്കാനാകും. 
നിലവില്‍ മോട്ടോര്‍ ക്യാബ് വാഹനങ്ങള്‍ മുതല്‍ മുകളിലോട്ടുള്ള ടാക്‌സി വാഹനങ്ങളിലും സ്‌കൂള്‍ വാഹനങ്ങളിലുമാണ് ജിപിഎസ് ഘടിപ്പിക്കുന്നതിന് കര്‍ശന നിര്‍ദേശമുള്ളത്. പ്രസ്തുത സംവിധാനം വലിയ പണച്ചെലവു വരുന്നുണ്ടെന്നും വേണ്ടത്ര കൂടിയാലോചിച്ചില്ലെന്നുമൊക്കെയാണ് വാഹന ഉമടകളുടെയും തൊഴിലാളി യൂണിയനുകളുടെയും നിലപാട്. അതുകൊണ്ടു തന്നെ നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. 
വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ബിഹേവിയര്‍ മുഴുവന്‍ കണ്ടു പിടിക്കാന്‍ സാധിക്കുമെന്നതാണ് ജിപിഎസ് സംവിധാനത്തിന്റെ പ്രത്യേകത. വാഹനത്തിന്റെ വേഗത, ടാക്‌സ്, ഇന്‍ഷ്വറന്‍സ്, ഫിറ്റ്‌നസ്, ലൈസന്‍സ് വിവരങ്ങളെല്ലാം അധികാരികളുടെ കണ്‍വെട്ടത്തിലുണ്ടാകും. 
വണ്ടിയിടിച്ച് നിര്‍ത്താതെ പോകുക, കൊലപാതകം, കൊള്ള തുടങ്ങിയവയല്ലൊം നിയന്ത്രിക്കാന്‍ പുതിയ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതോടെ അധികാരികള്‍ക്കു സാധിക്കും. നിലവില്‍ ദേശീയപാതകളിലും സംസ്ഥാന പാതകളിലുമുള്ള സര്‍വയലന്‍സ് ക്യാമറകള്‍ മാറ്റി റഡാര്‍ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. തൃശൂര്‍-പാലക്കാട് ദേശീയപാതയിലുള്‍പ്പടെ ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജിപിഎസ് സംവിധാനത്തെ തുടര്‍ന്ന് ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കും. ഈ നമ്പര്‍ പ്ലേറ്റുകളും റഡാര്‍ ക്യാമകളും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സീറ്റ് ബെല്‍റ്റിടാതെ വണ്ടിയോടിച്ചാലും ഡ്രൈവിങ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുമടക്കം പിടിവീഴും. മാത്രമല്ല രണ്ടു ക്യാമറകള്‍ക്കുള്ളില്‍ പ്രസ്തുത വാഹനം എത്രദൂരം അമിത വേഗതയിലോടി എന്നതും തിരിച്ചറിയാം. 
വിദേശരാജ്യങ്ങളുടെ ജിപിഎസ് സംവിധാനം ഉപയോഗിക്കരുതെന്നും ഇന്ത്യന്‍ സാറ്റലൈറ്റ് സംവിധാനത്തിലുള്ള ജിപിഎസ് മാത്രമേ ഉപയോഗിക്കാവൂവെന്നും വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (എഐഎസ്140) കാറ്റഗറിയിലുള്ള 23 കമ്പനികള്‍ക്കാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. 8500 രൂപ മുതല്‍ സംവിധാനം ഘടിപ്പിക്കാന്‍ ചെലവു വരുന്നുണ്ടെന്നാണ് എതിര്‍ക്കുന്നര്‍ പറയുന്നത്. എന്നാല്‍ ഏതു സാഹചര്യത്തിലായാലും സംവിധാനം നടപ്പാക്കുമെന്നു തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പും പറയുന്നത്. ഇതോടെയാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്. 
വിദഗദരുടെ നേതൃത്വത്തിലുള്ള പഠനത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇത്തരത്തിലൊരു സംവിധാനം ഉറപ്പാക്കാന്‍ തീരുമാനമെടുക്കുന്നത്. മുന്‍പ് വാളയാര്‍ ചെക്ക് പോസ്റ്റില്‍ സ്‌കാനര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചുണ്ടായ സമാന വിവാദം തന്നെയാണ് ഇക്കാര്യത്തിലും ഉയര്‍ന്നു വന്നിരിക്കുന്നത്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ സ്ഥാപിക്കാനുള്ള സ്‌കാനറിനെ കുറിച്ചു പഠിക്കാന്‍ ഒരു വിദഗ്ദസംഘം ചൈനയില്‍ പോയിരുന്നു. സ്പിരിറ്റ്, ആസിഡ്, സ്വര്‍ണം, കറന്‍സി എന്നിവയെല്ലാം വാഹനത്തിനുള്ളില്‍ എവിടെ ഒളിപ്പിച്ചാലും കണ്ടുപിടിക്കാന്‍ സാധിക്കുന്ന സ്‌കാനറാണ് ചൈനയില്‍ കണ്ടത്. എന്നാല്‍ അത്രയും വലിയ സാങ്കേതിക വിദ്യ ഇവിടെ ആവശ്യമില്ലെന്നു പറഞ്ഞാണ് പ്രസ്തുത പദ്ധതി അട്ടമിറിച്ചത്. 
പുതിയ സംവിധാനം കള്ളക്കടത്തുകാര്‍, കരിഞ്ചന്തക്കാര്‍, റാഷ് ഡ്രൈവിങ് നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെയാണ് ഏറ്റവും ഭീഷണിയാകുന്നത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍, നിയമപരമായി വാഹനം ഉപയോഗിക്കാത്തവര്‍ തുടങ്ങിയവരൊക്കെ ജിപിഎസ് സംവിധാനം വരുന്നതോടെ പിടിയിലാകും. എന്നാല്‍ മാന്യമായി വാഹനം ഓടിക്കുന്നവര്‍ക്കും നിയമപരമായി വാഹനം ഉടമസ്ഥതിയില്‍ വയ്ക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും പ്രസ്തുത സംവിധാനം ഏറെ ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ രംഗത്തെ വിദഗദര്‍ പറയുന്നത്.
ഇംഗ്ലീഷ് സിനിമകളില്‍ കണ്ടിട്ടില്ലേ ചില അപകട രംഗങ്ങള്‍? അപകടം സംഭവിച്ചയുടന്‍ ഓടിപ്പാഞ്ഞെത്തുന്ന ആംബുലന്‍സുകള്‍, പൊലീസ് വാഹനങ്ങള്‍, ട്രോമാകെയര്‍ സര്‍ജറി വാനുകള്‍, എയര്‍ ആംബുലന്‍സുകള്‍ എന്നിവയെ. അപകടത്തെ തുടര്‍ന്നുള്ള കാഷ്വാലിറ്റി കുറയ്ക്കുന്നതിനായി വികസിത വിദേശരാജ്യങ്ങളില്‍ നടപ്പാക്കിയ സംവിധാനങ്ങള്‍. അതേ സംവിധാനമാണ് കേരളത്തിലും വരുന്നത്. കേരളത്തിലെ റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം 90 ശതമാനം കുറയ്ക്കാന്‍ സാധിക്കുന്ന സംവിധാനം. ഈ സംവിധാനത്തിനെതിരെ രംഗത്ത് വരുന്നത് മാന്യമായി വാഹനം ഉപയോഗിക്കുന്നവരല്ലെന്നതാണ് സത്യം. 

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790