1470-490

എന്തു ചെയ്താലും തെറ്റു മാത്രം കാണുന്നവരോട്

ഞാനെന്തു ചെയ്താലും അതിലെ തെറ്റ് മാത്രമാണ് എല്ലാവരും കാണുന്നത്. വലിയ ഒരു വിഭാഗം പേര്‍ക്ക് തോന്നുന്ന ഒരു പൊതുഅനുഭവമാണിത്. ഞാന്‍ ചെയ്യുന്നതിലെ ശരിയെന്താ ആരും തന്നെ കാണാത്തതെന്നാണ് ഇക്കൂട്ടരുടെ പ്രധാന പരാതി. ഇതിന് ആദ്യമായി സ്വയം സംതൃപ്തിയടയാന്‍ ഒരു ഉത്തരമേയുള്ളൂ. നല്ല പ്രവൃത്തികളും ചിന്തകളും പെരുമാറ്റങ്ങളുമെല്ലാം ഒരു മനുഷ്യന് അനിവാര്യമായ ഒന്നാണ്. ചീത്ത കാര്യങ്ങള്‍ ഒരു കുടുംബത്തിന് സമൂഹത്തിന് ഒരു കൂട്ടിന് ഒന്നും ആവശ്യവുമില്ല. അതുകൊണ്ടു തന്നെ നിങ്ങള്‍ നല്ല രീതിയില്‍ സ്വാഭാവികമായി നടക്കുന്നതിന് പ്രത്യേകിച്ച് അംഗീകാരമൊന്നും […]

ഞാനെന്തു ചെയ്താലും അതിലെ തെറ്റ് മാത്രമാണ് എല്ലാവരും കാണുന്നത്. വലിയ ഒരു വിഭാഗം പേര്‍ക്ക് തോന്നുന്ന ഒരു പൊതുഅനുഭവമാണിത്. ഞാന്‍ ചെയ്യുന്നതിലെ ശരിയെന്താ ആരും തന്നെ കാണാത്തതെന്നാണ് ഇക്കൂട്ടരുടെ പ്രധാന പരാതി. ഇതിന് ആദ്യമായി സ്വയം സംതൃപ്തിയടയാന്‍ ഒരു ഉത്തരമേയുള്ളൂ. നല്ല പ്രവൃത്തികളും ചിന്തകളും പെരുമാറ്റങ്ങളുമെല്ലാം ഒരു മനുഷ്യന് അനിവാര്യമായ ഒന്നാണ്. ചീത്ത കാര്യങ്ങള്‍ ഒരു കുടുംബത്തിന് സമൂഹത്തിന് ഒരു കൂട്ടിന് ഒന്നും ആവശ്യവുമില്ല. അതുകൊണ്ടു തന്നെ നിങ്ങള്‍ നല്ല രീതിയില്‍ സ്വാഭാവികമായി നടക്കുന്നതിന് പ്രത്യേകിച്ച് അംഗീകാരമൊന്നും ആഗ്രഹിക്കേണ്ട കാര്യമില്ല. എന്നാല്‍ നിങ്ങളിലുണ്ടാകുന്ന, നിങ്ങളിലൂടെയുണ്ടാകുന്ന ചീത്ത കാര്യങ്ങളാകട്ടെ ഒരു പക്ഷേ നിങ്ങള്‍ക്കു മാത്രമല്ല കുടുംബത്തിനും സൗഹൃദത്തിനും നാടിനുമൊക്കെ ദോഷം ചെയ്യും. അതുകൊണ്ടാണ് പലരും തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടുന്നത്. ഞാന്‍ വളരെ നല്ല കാര്യങ്ങള്‍ ചെയ്തു ജീവിക്കുന്നു എല്ലാവരും എന്നെ പുകഴ്ത്തൂ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ നല്ല ചിന്തയോടെ നല്ല പ്രവൃത്തിയില്‍ നന്നായി ജീവിക്കുന്നത് ആത്യന്തികമായി നിങ്ങള്‍ക്കു വേണ്ടി മാത്രമാണ്.
മറ്റൊരു പ്രധാന പ്രശ്‌നമാണ് കംപാരിസണ്‍. ചെറുപ്പം മുതലേ നമ്മളെ മറ്റുള്ളവരോട് താരതമ്യം ചെയ്താണ് നമ്മുടെ മാതാപിതാക്കള്‍ വളര്‍ത്തിയത്. അടുത്ത വീട്ടിലെ കുട്ടിയെ കണ്ടു പഠിക്കാനും ക്ലാസില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരെ കണ്ടു പഠിക്കാനുമൊക്കെ പറയുന്നതു കേട്ടാണ് പല കുട്ടികളും വളരുന്നത്. മറ്റുള്ളവരെ നോക്കി പഠിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് നമ്മളെ തന്നെയാണ്. നമ്മളിലെ കഴിവുകളിലേക്ക് നോക്കാതെ മറ്റുള്ളവന്റെ കഴിവിലേയ്ക്ക് നോക്കി അവനെ പോലെ ആകാന്‍ നോക്കിയാല്‍ അവനെ പോലെ അകുകയുമില്ല. നമുക്ക് നമ്മളെ നഷ്ടപ്പെടുകയും ചെയ്യും. ജീവിതത്തില്‍ എന്നും മറക്കാതെ ഓര്‍മയില്‍ വയ്‌ക്കേണ്ട ഒരു കാര്യമുണ്ട്. നാം നമ്മെ താരതമ്യം ചെയ്യേണ്ടത് ഇന്നലെത്തെ നമ്മളുമായി മാത്രമാണ്. ഇന്നലെ നമ്മളില്‍ നിന്നും ഇന്നത്തെ നമ്മളിലേക്കുള്ള മാറ്റം എന്താണ്. എത്രത്തോളം വളര്‍ച്ചയുണ്ട്. ഇന്നലെ ചിന്തിച്ചതില്‍ നിന്നും വ്യത്യസ്തമായി പോസിറ്റീവായി ഇന്ന് നമുക്ക് എത്രത്തോളം ചിന്തിക്കാന്‍ കഴിയും എന്നൊക്കെയാണ്. ഇത്തരത്തില്‍ നമ്മളോരോരുത്തരും അവനനവനെ വ്യത്യസ്ത ഘട്ടത്തില്‍ താരതമ്യം ചെയ്താല്‍ നമ്മളിലുണ്ടാകുന്ന മാറ്റം അത്ഭുതകരമായിരിക്കും. ഈ സാഹചര്യത്തില്‍ നമ്മുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നത് നമ്മളെ അലോസരപ്പെടുത്തില്ല. കാരണം സ്വയം മാറാന്‍ ജാഗരൂകനായിരിക്കുന്ന നമുക്ക് കിട്ടുന്ന പോസിറ്റീവ് ടിപ്പായേ ഇത്തരം കുറ്റങ്ങളെ കാണുകയുള്ളൂ. അതു യഥാര്‍ഥ്യമാണെങ്കില്‍ അതു തിരുത്തുകയും അല്ലാത്തതെങ്കില്‍ തള്ളിക്കളയാനുള്ള ആത്മവിശ്വാസവും നമുക്കുണ്ടാവും.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790