1470-490

ഖേദിച്ച് സമയം കളയുന്നവര്‍!

പുതിയ കാലത്ത് യുവാക്കള്‍ക്കിടയിലെ പ്രധാന ഡിഫക്റ്റാണ് റിഗ്രറ്റ് ചെയ്ത് സമയം കളയല്‍. ഖേദിക്കുന്നത് എന്താ ഇത്ര കുറ്റമാണോ എന്നു ചാടിക്കേറി ചോദിക്കാന്‍ വരട്ടെ. നമുക്കൊരു തെറ്റു സംഭവിച്ചാല്‍ അതില്‍ ഖേദിക്കുന്നതില്‍ തെറ്റില്ല. ആ ഖേദം വീണ്ടുമാ തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ഒരു ചൂണ്ടു പലക മാത്രമാണ്. ഖേദത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ വയ്ക്കാവൂ എന്നു സാരം. പുതിയ വിദ്യഭ്യാസ സമ്പ്രദായത്തിലൂടെ വന്നവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്, തങ്ങള്‍ പഠിച്ചതൊന്നും ശരിയായിരുന്നില്ല. താന്‍ വന്ന പഠരീതിയേ തെറ്റ് എന്നൊക്കെ […]

പുതിയ കാലത്ത് യുവാക്കള്‍ക്കിടയിലെ പ്രധാന ഡിഫക്റ്റാണ് റിഗ്രറ്റ് ചെയ്ത് സമയം കളയല്‍. ഖേദിക്കുന്നത് എന്താ ഇത്ര കുറ്റമാണോ എന്നു ചാടിക്കേറി ചോദിക്കാന്‍ വരട്ടെ. നമുക്കൊരു തെറ്റു സംഭവിച്ചാല്‍ അതില്‍ ഖേദിക്കുന്നതില്‍ തെറ്റില്ല. ആ ഖേദം വീണ്ടുമാ തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ഒരു ചൂണ്ടു പലക മാത്രമാണ്. ഖേദത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമേ വയ്ക്കാവൂ എന്നു സാരം.
പുതിയ വിദ്യഭ്യാസ സമ്പ്രദായത്തിലൂടെ വന്നവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്, തങ്ങള്‍ പഠിച്ചതൊന്നും ശരിയായിരുന്നില്ല. താന്‍ വന്ന പഠരീതിയേ തെറ്റ് എന്നൊക്കെ പറഞ്ഞ് ഖേദിക്കുന്നവരെ കാണാം. പ്രധാനമായും സ്വാശ്രയ വിദ്യഭ്യാസ സമ്പ്രദായത്തിലൂടെ വന്നവരാണ് ഇത്തരത്തില്‍ ഖേദിക്കുന്നവരിലധികവും. മാതാപിതാക്കളും സോഷ്യല്‍ സ്റ്റാറ്റസിന്റെ പേരിലും പൊതുവിദ്യഭ്യാസ സമ്പ്രദായത്തിന് ഒരു കാലത്തുണ്ടായ അപജയവുമൊക്കെയാണ് സ്വാശ്രയ വിദ്യഭ്യാസ മേഖല തഴച്ചു വളരാന്‍ കാരണം. ഈ സാഹചര്യത്തില്‍ നിന്നും ആഗ്രഹിച്ചാല്‍ പോലും രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യം പല കുട്ടികള്‍ക്കുമുണ്ടാകാം. കാരണം ഇത്തരം സ്വാശ്രയ സ്ഥാപനങ്ങള്‍ ആധികാരികമായ സിലബസല്ല പിന്തുടരുന്നത്. സ്‌കൂള്‍ മാനെജ്‌മെന്റിന് ഏറ്റവും കൂടുതല്‍ കമ്മീഷന്‍ കിട്ടുന്ന ബുക്ക് കമ്പനികളുടെ സിലബസ് പഠിക്കേണ്ടി വന്നവരാണിവര്‍. ഇവരാകട്ടെ ഏറ്റുമുട്ടേണ്ടത് പൊതുവിദ്യഭ്യാസ സമ്പ്രദായത്തില്‍ പഠിച്ചവരുമായും. ഇംഗ്ലീഷിലുള്ള പ്രാവീണ്യം വച്ചു മാത്രമാണ് ഇവര്‍ക്ക് ഇവരോട് മത്സരിക്കാന്‍ സാധിക്കുക. ഇവിടെ തങ്ങള്‍ ബലഹീനരെന്നു തിരിച്ചറിയുന്നതോടെ നിരാശയും ഖേദവുമെല്ലാം തലപൊക്കും. എന്നാല്‍ ഈ സമയത്ത് നിരാശയല്ല. കൂടുതല്‍ പഠിക്കാനുള്ള മനോഭാവമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഖേദം എന്ന പ്രക്രിയയ്ക്കു നീളം കൂടിയാല്‍ അതു നശിപ്പിക്കുന്നത് നമ്മുടെ ചിന്തകളെയാണ്. നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കുന്നതിനു തടസമാണ് നീളം കൂടുതലുള്ള ഖേദം. അതുകൊണ്ട് ഖേദിച്ചിരിക്കാന്‍ സമയമില്ലെന്നു കണ്ട് കൂടുതല്‍ അറിവു സമ്പാദിച്ച് നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651