1470-490

പ്രശ്‌നം പരിഹരിക്കാന്‍ എന്തിന് പേടി

സൈക്കോളജി ഡോക്റ്റര്‍മാര്‍ പുതിയ കാലത്ത് പങ്കു വയ്ക്കുന്ന ഒരു ആശങ്കയുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പോലും പകച്ച് നിന്ന് സ്വയം മാനസിക സമ്മര്‍ദ്ധത്തിന് അടിമപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുവെന്ന്. ഇത്തരം പ്രശ്‌നങ്ങളുമായി യുവാക്കളും കൗമാരക്കാരായ കുട്ടികളും മാനിസികാരോഗ്യ വിദഗ്ദരെ സമീപിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. വളരെ ചെറിയ പ്രശ്‌നങ്ങളെ പോലും നേരിടാന്‍ അറച്ചു നില്‍ക്കുന്ന അവസ്ഥ. പ്രശ്‌നങ്ങള്‍ ജീവിതത്തെയാകെ വിഴുങ്ങി കളയുമോ എന്ന ഭീതി. ഇതൊക്കെയാണ് പ്രധാന പ്രശ്‌നം. മുന്‍പൊക്കെ ഒരു കാര്യം ചെയ്യരുതെന്ന് കര്‍ശനമായി പറയുന്ന പിതാവിന്റെ മുന്നില്‍ […]

സൈക്കോളജി ഡോക്റ്റര്‍മാര്‍ പുതിയ കാലത്ത് പങ്കു വയ്ക്കുന്ന ഒരു ആശങ്കയുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പോലും പകച്ച് നിന്ന് സ്വയം മാനസിക സമ്മര്‍ദ്ധത്തിന് അടിമപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുവെന്ന്. ഇത്തരം പ്രശ്‌നങ്ങളുമായി യുവാക്കളും കൗമാരക്കാരായ കുട്ടികളും മാനിസികാരോഗ്യ വിദഗ്ദരെ സമീപിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. വളരെ ചെറിയ പ്രശ്‌നങ്ങളെ പോലും നേരിടാന്‍ അറച്ചു നില്‍ക്കുന്ന അവസ്ഥ. പ്രശ്‌നങ്ങള്‍ ജീവിതത്തെയാകെ വിഴുങ്ങി കളയുമോ എന്ന ഭീതി. ഇതൊക്കെയാണ് പ്രധാന പ്രശ്‌നം. മുന്‍പൊക്കെ ഒരു കാര്യം ചെയ്യരുതെന്ന് കര്‍ശനമായി പറയുന്ന പിതാവിന്റെ മുന്നില്‍ അനുസരണയോടെ നില്‍ക്കുകയും വീട്ടുകാരറിയാതെ അതു ചെയ്യുകയും ചെയ്യുന്ന കുട്ടികളായിരുന്നു. മുന്‍പ് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുക കുട്ടികളുടെ വലിയ മോഹമാണ്. പക്ഷേ ഒട്ടുമിക്ക മാതാപിതാക്കളും ഇതിന് അനുവദിക്കില്ല. കാരണം മുന്‍കാലങ്ങളില്‍ സൈക്കിള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ സംബന്ധിച്ച പേടിയാണിതിനു കാരണം. അതുപോലെ കുളത്തില്‍ കുളിയ്ക്കാന്‍ വിടാതിരിക്കുക. അന്ന് എത്രയൊക്കെ വിലക്കുണ്ടായാലും അതീവ രഹസ്യമായി ഇതെല്ലാം സ്വായത്തമാക്കി നിരവധി അടി മേടിച്ചവരാണ് നമ്മുടെ പഴയ തലമുറ. രക്ഷിതാക്കളുടെ ആധിയും അറിവില്ലായ്മയുമെല്ലാം അതതു കാലത്തെ പുതുതലമുറ തിരുത്തിയിരുന്നുവെന്നു സാരം. എന്നാല്‍ ഈ കഴിവാണ് നമ്മുടെ പുതിയ കാലത്തെ യുവത്വത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. അതിനു കാരണമായി പറയുന്നതോ സാമൂഹ്യ ബന്ധത്തിന്റെ കുറവും. തൊട്ടടുത്ത വീട്ടിലുള്ളവരോടു പോലും സംസാരിക്കാനുള്ള അവസരം നഷ്ടപ്പെട്ട തലമുറയാണ് നമുക്കുള്ളത്. കൂട്ടുകാരോട് ചെലവിടുന്നതിനു പകരം അവരിന്ന് ജീവിതത്തിന്റെ മുക്കാല്‍ പങ്കു ചെലവിടുന്നത് മൊബൈല്‍ ഫോണുമായി. തൊട്ടടുത്ത വീട്ടിലുള്ളയാള്‍ ഫെയ്‌സ് ബുക്കില്‍ കൂട്ടുകാരനാകും. പക്ഷേ നേരില്‍ കണ്ടാല്‍ മിണ്ടില്ല. ഈ ഒരു സാഹചര്യം സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുവെന്നാണ് മാനിസികാരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ഫോണിലൂടെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. കണ്ണോടു കണ്ണു നോക്കി സംസാരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ കോണ്‍ഫിഡന്‍ഷ്യല്‍ ലെവല്‍ വര്‍ധിക്കുന്നത്.
സ്വന്തം നാട്ടുകാരനോട,് അയല്‍വാസിയോട്, കൂട്ടുകാരനോട് നേരിട്ടു പറയാന്‍ സാധിക്കാത്തതെല്ലാം ഫോണിലൂടെ പറയാം. കാരണം അവരെ ഫെയ്‌സ് ചെയ്യേണ്ടതില്ല എന്നതിനാലാണത്. സോഷ്യല്‍ മീഡിയയില്‍മ ുന്‍പില്ലാത്ത വിധം വര്‍ഗീയത പറയുന്നതും ഇതുകൊണ്ടൊക്കെയാണ്.
ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാ കാര്യവും മാതാപിതാക്കളോട് സംസാരിക്കാന്‍ സാധിക്കണമെന്നില്ല. ചിലത് സുഹൃത്തുക്കളോട് മാത്രം സംസാരിക്കാന്‍ സാധിക്കുന്നതാണ്. അതിലൂടെ മാത്രമാണ് സാമൂഹിക പക്വതയും വൈകാരിക പക്വതയും കൈവരുന്നത്. സമൂഹവുമായുള്ള നിരന്തരമായ ബന്ധപ്പെടല്‍ മാത്രമാണ് ആത്മവിശ്വാസമുണ്ടാകാനുള്ള ഏറ്റവും നല്ല വഴിയായി മനശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. അമിതമായ ഫോണ്‍ ഉപയോഗം സമൂഹത്തില്‍ നിന്ന് അകറ്റുന്നുവെന്നും ഇവര്‍.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952