1470-490

ബ്രഡിനെയും മൈദയെയും വെറുതെ പേടിക്കരുത്

ബ്രഡും മൈദയും ക്യാന്‍സറുണ്ടാക്കുന്നുവെന്ന പ്രചാരണം കേള്‍ക്കാത്തവരുണ്ടാവില്ല. ഇങ്ങനെ വില്ലനാക്കിയ മലയാളിയുടെ ഇഷ്ടഭക്ഷണമാണ് പൊറോട്ടയും. എന്നാല്‍ സത്യത്തില്‍ മൈദയും പൊറോട്ടയുമൊന്നും പ്രചരിപ്പിക്കുന്നവര്‍ പടച്ചു വിടുന്ന ദോഷങ്ങളൊന്നുമില്ലെന്നാണ് ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണകര്‍ പറയുന്നത്. നമ്മുടെ നാട്ടില്‍ ബേക്കറി വ്യവസായം തുടങ്ങിയിട്ട് നാളേറെയായി. അന്നൊന്നും പറയാത്ത പല പ്രശ്‌നങ്ങളുമാണ് മൈദയ്‌ക്കെതിരെ പ്രചരിപ്പിക്കുന്നത്. മൈദയെ ബ്ലീച്ച് ചെയ്യുമ്പോള്‍ അലോക്‌സീന്‍ ഉണ്ടാകുന്നുവെന്നും ഈ അലോക്‌സിന്‍ കാന്‍സറുണ്ടാക്കുന്നുവെന്നുമാണ് പ്രചാരണം. ബേക്കറി ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മൈദ കൂടുതല്‍ സോഫ്റ്റ് ആക്കേണ്ടതുണ്ട്. അതിനായാണ് അതു ബ്ലീച്ച് ചെയ്യുന്നത്. […]

ബ്രഡും മൈദയും ക്യാന്‍സറുണ്ടാക്കുന്നുവെന്ന പ്രചാരണം കേള്‍ക്കാത്തവരുണ്ടാവില്ല. ഇങ്ങനെ വില്ലനാക്കിയ മലയാളിയുടെ ഇഷ്ടഭക്ഷണമാണ് പൊറോട്ടയും. എന്നാല്‍ സത്യത്തില്‍ മൈദയും പൊറോട്ടയുമൊന്നും പ്രചരിപ്പിക്കുന്നവര്‍ പടച്ചു വിടുന്ന ദോഷങ്ങളൊന്നുമില്ലെന്നാണ് ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണകര്‍ പറയുന്നത്. നമ്മുടെ നാട്ടില്‍ ബേക്കറി വ്യവസായം തുടങ്ങിയിട്ട് നാളേറെയായി. അന്നൊന്നും പറയാത്ത പല പ്രശ്‌നങ്ങളുമാണ് മൈദയ്‌ക്കെതിരെ പ്രചരിപ്പിക്കുന്നത്.
മൈദയെ ബ്ലീച്ച് ചെയ്യുമ്പോള്‍ അലോക്‌സീന്‍ ഉണ്ടാകുന്നുവെന്നും ഈ അലോക്‌സിന്‍ കാന്‍സറുണ്ടാക്കുന്നുവെന്നുമാണ് പ്രചാരണം. ബേക്കറി ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മൈദ കൂടുതല്‍ സോഫ്റ്റ് ആക്കേണ്ടതുണ്ട്. അതിനായാണ് അതു ബ്ലീച്ച് ചെയ്യുന്നത്. ഇനി ബ്ലീച്ച് ചെയ്തില്ലെങ്കില്‍ മൈദ വെറുതെ വച്ചു കൊണ്ടിരുന്നാലും അലോക്‌സിന്‍ ഉണ്ടാകും. ഇത് മനുഷ്യരില്‍ യാതൊരു രോഗവുമുണ്ടാക്കുന്നില്ല. പ്രമേഹ രോഗികള്‍ക്കു പോലും നല്ലതാണ് മൈദ ഉല്‍പ്പന്നങ്ങള്‍ കാരണം അതിലെ ഗ്ലൂക്കോസിന്റെ അളവ് ബ്ലിച്ചിങ് മുഖേന കുറയ്ക്കുന്നുണ്ട്. മാത്രമല്ല അലോക്‌സിന്‍ എലികളില്‍ ക്യാന്‍സറുണ്ടാക്കുന്നുവെന്നാണ് പറയുന്നത്. എലികളില്‍ അലോക്‌സിന്‍ ക്യാന്‍സറുണ്ടാക്കുന്നുണ്ട് അതിനു കാരണം. എലികളിലെ ഗ്ലൂക്കോസ് വിഘടിപ്പിക്കപ്പെടുമ്പോള്‍ ഗ്ലൂ-2 ഉത്പ്പാദിപ്പിക്കപ്പെടുന്നതിനാലാണിത്. എന്നാല്‍ മനുഷ്യരില്‍ ഇത് ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ മൈദ മനുഷ്യരില്‍ ക്യാന്‍സറുണ്ടാക്കുകയുമില്ല. മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചാണ് ഇത്തരക്കാര്‍ ഇത്തരം നുണകള്‍ സത്യങ്ങളാക്കുന്നത്. ഇതിന് ശാസ്ത്രീയമായ യാതൊരു പിന്‍തുണയുമില്ല. ദയവായി ശാസ്ത്രീയ പിന്തുണയില്ലാത്ത ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാതിരിക്കുക.

കടപ്പാട്- ഡോ. അഗസ്റ്റിന്‍ മോറിസ്.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382