1470-490

തോറ്റത് മോദി പേടിയില്‍; ചതിച്ചത് ന്യൂനപക്ഷങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ നേട്ടത്തിനു പിന്നില്‍ മോദി പേടിയെന്നു സിപിഎം വിലയിരുത്തല്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇവിടെ രക്ഷയുണ്ടാകില്ലെന്ന പ്രചാരണമാണ് യുഡിഎഫ് തരംഗത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലിയിരുത്തല്‍. പരാജയ കാരണം വിലയിരുത്താന് ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷ അംഗങ്ങള്‍ പോലും ഇടതു മുന്നണിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന സൂചനയാണ് നേതൃത്വങ്ങള്‍ പങ്കു വയ്ക്കുന്നത്. ശബരിമലയും പ്രളയവുമൊക്കെയാണ് പ്രധാന പ്രശ്‌നമെന്നു ചൂണ്ടിക്കാട്ടി […]

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ നേട്ടത്തിനു പിന്നില്‍ മോദി പേടിയെന്നു സിപിഎം വിലയിരുത്തല്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇവിടെ രക്ഷയുണ്ടാകില്ലെന്ന പ്രചാരണമാണ് യുഡിഎഫ് തരംഗത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലിയിരുത്തല്‍.

പരാജയ കാരണം വിലയിരുത്താന് ഓരോ ബൂത്തുതലത്തിലും പരിശോധന നടത്തി ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ ന്യൂനപക്ഷ അംഗങ്ങള്‍ പോലും ഇടതു മുന്നണിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന സൂചനയാണ് നേതൃത്വങ്ങള്‍ പങ്കു വയ്ക്കുന്നത്.
ശബരിമലയും പ്രളയവുമൊക്കെയാണ് പ്രധാന പ്രശ്‌നമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഭരണത്തിനെതിരെയുള്ള പ്രചാരണം പാര്‍ട്ടി തള്ളി.
മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിയിട്ടുള്ള ആസൂത്രിതമായ പ്രചാര വേലയുടെ ഫലമായിട്ടാണ് ഇത്തരത്തില്‍ സിപിഎം പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിക്കാതിരുന്നതെന്നും വിലയിരുത്തല്‍.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ ബിജെപി വരാതിരിക്കുന്നതിന് കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന വ്യാമോഹം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടായി. കോണ്‍;ഗ്രസിന് ബിജെപിയെ പ്രതിരോധിക്കാന്‍ പറ്റും എന്ന സന്ദേശം മത മൗലിക വാദികളായിട്ടുള്ള ആളുകള്‍ പ്രചരിപ്പിക്കുകയുണ്ടായി.യഥാര്‍ഥത്തില്‍ കേരളത്തിലെ മത നിരപേക്ഷ ശക്തികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. വിശ്വസനീയമായിട്ടുള്ള മതനിരപേക്ഷ ശക്തി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനമാണ് എന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷ ഇത് വിശ്വാസത്തിലെടുക്കാന്‍ ഒരുവിഭാഗം തയ്യാറായില്ല. ഇതിന്റെ ഫലമായാണ് ഇടതുപക്ഷത്തിന് പരാജയമുണ്ടായത്.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838