1470-490

മോദിയുടെ ഇന്ത്യ-മോദിയുടെ സര്‍ക്കാര്‍

വടക്കും തെക്കും നടന്നത് വര്‍ഗീയ ധ്രുവീകരണം ന്യൂഡല്‍ഹി: 17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയുടെ തേരോട്ടം തുടരുന്നു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് എ.എ.പിയും രണ്ടാം സ്ഥാനത്തുണ്ട്. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ 11.30 വരെയുള്ള ഫലമനുസരിച്ച് ബി.ജെ.പി മുന്നണി 57 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇവിടെ ബി.എസ്.പിക്ക് 10ഉം എസ്.പിക്ക് ഏഴൂം സീറ്റുകളില്‍ ലീഡ് ഉണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്ത് ന്യൂനപക്ഷ വോട്ടുകളും വടക്ക് ഹിന്ദു […]

വടക്കും തെക്കും നടന്നത് വര്‍ഗീയ ധ്രുവീകരണം

ന്യൂഡല്‍ഹി: 17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയുടെ തേരോട്ടം തുടരുന്നു. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് എ.എ.പിയും രണ്ടാം സ്ഥാനത്തുണ്ട്. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ 11.30 വരെയുള്ള ഫലമനുസരിച്ച് ബി.ജെ.പി മുന്നണി 57 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇവിടെ ബി.എസ്.പിക്ക് 10ഉം എസ്.പിക്ക് ഏഴൂം സീറ്റുകളില്‍ ലീഡ് ഉണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്ത് ന്യൂനപക്ഷ വോട്ടുകളും വടക്ക് ഹിന്ദു വോട്ടുകളും ധ്രൂവീകരിച്ചു.

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ ബി.ജെ.പി 23 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ എ പ്രദേശിക കക്ഷികള്‍ 18 ഇടക്കും എന്‍.സി.പി അഞ്ചും സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റിലാണ് ലീഡ്.

ബിഹാറിലെ 40 ഇടങ്ങളില്‍ ബി.ജെ.പി 16 ഇടത്ത് ലീഡ് ചെയ്യുന്നു. ജെ.ഡി.യു 16, എല്‍.ജെ.പി ആറും സീറ്റുകളില്‍ മുന്നിലാണ്. ബംഗാളിലെ 16 സീറ്റുകളിലും ലീഡ് ഉണ്ട്.

മധ്യപ്രദേശില്‍ 29ല്‍ 26 സീറ്റുകള്‍ ബി.ജെ.പി മുന്നണിക്കാണ്. കര്‍ണാടകയില്‍ 28ല്‍ 19 സീറ്റുകള്‍ ബി.ജെ.പി സഖ്യം പിടിച്ചെടുത്തു. ഗുജറാത്തിലെ 26ല്‍ 26 സീറ്റും ബി.ജെ.പി തൂത്തുവാരി. രാജസ്ഥാനിലെ 25 സീറ്റുകളില്‍ 24ഉം ബി.ജെ.പിക്കാണ്.

ഝാര്‍ഖണ്ഡിലെ 14ല്‍ 10ഉം, അസ്സമിലെ 14ല്‍ 9 ഉം, ഛത്തീസ്ഗഡിലെ 11ല്‍ 9ഉം ഹരിയാനയിലെ 10ല്‍ 9ഉം ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ചും, ഹിമാചല്‍ പ്രദേശിലെ നാലും ത്രിപുരയിലെ രണ്ടും അരുണാചല്‍ പ്രദേശിലെ രണ്ടും സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

അതേസമയം, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, മേഘാലയ, ലക്ഷദ്വീപ്, പുതുച്ചേരി, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ആകെയുള്ള 542 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 542ല്‍ ബി.ജെ.പി മുന്നണി 332 സീറ്റുകളില്‍ മുന്നിലാണ്. യു.പി.എ മുന്നണി 95 ഇടക്കും സമാജ്വാദി പാര്‍ട്ടി 23 ഇടത്തും മറ്റുള്ളവര്‍ 92ലും ലീഡ് ചെയ്യുന്നു. 2014ലേക്കാള്‍ മികച്ച ഭൂരിപക്ഷവുമായി ബി.ജെ.പി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസ് 51 സീറ്റുകളില്‍ മാത്രമാണുള്ളത്. ഇത്തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ സാധ്യത കാണുന്നില്ല.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761