1470-490

മാനസികാരോഗ്യത്തിനും വേണം ഭക്ഷണം

ശരീരത്തിനു മാത്രമല്ല. മനസിനും വേണം ഭക്ഷണം. മികച്ച മാനസികാരോഗ്യത്തിന് ഭക്ഷണം അനിവാര്യമാണെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഭക്ഷണമെന്നത് വിശപ്പിനും രുചിക്കും വേണ്ടി മാത്രമായി കാണാതെ മാനസികാരോഗ്യം പ്രദാനം ചെയ്യുന്നതും രോഗങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കഴിവു നല്‍കുന്നതുമാകണം. രാത്രി ജോലിക്കാരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നത്. കാരണം പ്രോപ്പറായി ഭക്ഷണം കഴിക്കാന്‍ ഇവര്‍ക്കു സാധിക്കാറില്ല. അസമയത്തുള്ള ഭക്ഷണവും കലോറി കൂടിയ ഫാസ്റ്റ് ഫുഡുമാണ് രാത്രി ജോലിക്കാരുടെ പ്രശ്‌നം. ഇതുമൂലം ഉറക്കക്കുറവുമുണ്ടാകും. ശരീരത്തിന്റെ സന്തുലിതാവസ്ഥ താളം തെറ്റിക്കുകയും ചെയ്യും. അതോടൊപ്പം […]

ശരീരത്തിനു മാത്രമല്ല. മനസിനും വേണം ഭക്ഷണം. മികച്ച മാനസികാരോഗ്യത്തിന് ഭക്ഷണം അനിവാര്യമാണെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ഭക്ഷണമെന്നത് വിശപ്പിനും രുചിക്കും വേണ്ടി മാത്രമായി കാണാതെ മാനസികാരോഗ്യം പ്രദാനം ചെയ്യുന്നതും രോഗങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കഴിവു നല്‍കുന്നതുമാകണം. രാത്രി ജോലിക്കാരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നത്. കാരണം പ്രോപ്പറായി ഭക്ഷണം കഴിക്കാന്‍ ഇവര്‍ക്കു സാധിക്കാറില്ല. അസമയത്തുള്ള ഭക്ഷണവും കലോറി കൂടിയ ഫാസ്റ്റ് ഫുഡുമാണ് രാത്രി ജോലിക്കാരുടെ പ്രശ്‌നം. ഇതുമൂലം ഉറക്കക്കുറവുമുണ്ടാകും. ശരീരത്തിന്റെ സന്തുലിതാവസ്ഥ താളം തെറ്റിക്കുകയും ചെയ്യും. അതോടൊപ്പം ജോലി സമ്മര്‍ദം വര്‍ധിക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണമായി തീരുന്നു. ദീര്‍ഘനാളത്തെ നൈറ്റ് ഷിഫ്റ്റ്‌ജോലിയുടെ ഫലമായി സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും സ്തനാര്‍ബുദത്തിനും വരെ കാരണമായേക്കാം. മുന്‍കാലങ്ങളെ അപേക്ഷിച്ച് അടുത്ത കാലത്തായി നൈറ്റ് ഷിഫ്റ്റ് ജോലിക്കാരായ യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ യുവതലമുറയില്‍ മാനസികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നുമുണ്ട്. അതിനാല്‍ ഭക്ഷണമെന്നത് വിശപ്പിനും രുചിക്കും വേണ്ടി മാത്രമായി കാണാതെ മാനസികാരോഗ്യം പ്രദാനം ചെയ്യുന്നതും രോഗങ്ങളെ ചെറുത്തു നില്‍ക്കാനുള്ള കഴിവു നല്‍കുന്നതുമാകണം. ഇതിനായി നൈറ്റ് ഷിഫ്റ്റ് ജോലിക്കാര്‍ അവരുടെ ജോലി സമയത്തിനും ശാരീരിക അവസ്ഥയ്ക്കും യോജിച്ച രീതിയിലുള്ള സമീകൃതവും പോഷകപ്രദവുമായ ഭക്ഷണരീതി ഒരു ന്യൂട്രിഷനിസ്റ്റിന്റെ സഹായത്തോടെ മനസിലാക്കുന്നത് നല്ലതായിരിക്കും. രാത്രി ജോലിക്കാരുടെ ഭക്ഷണത്തില്‍ ആന്റി ഓക്സിഡന്റുകളുടെ പങ്ക് വളരെ പ്രധാനമാണ്. ഇതിനായി പല നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഉദാഹരണത്തിനു തക്കാളി, കാരറ്റ്, സ്ട്രോബറി, റെഡ് കാബേജ്, ബീറ്റ്റൂട്ട്, ഇലക്കറികള്‍, മത്തങ്ങ, നാരങ്ങ, പഴവര്‍ഗങ്ങള്‍, നട്സ്, ധാന്യങ്ങള്‍, എന്നിവ ഗുണം ചെയ്യുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761