1470-490

തോല്‍പ്പിച്ചത് സ്വാശ്രയ കോളെജ് മുതലാളി

പാലക്കാട്: തന്റെ തോല്‍വിക്കു പിന്നില്‍ പാലക്കാട്ടെ ഒരു സ്വാശ്രയ കോളെജ് മുതലാളിയാണെന്നു എം.ബി. രാജേഷ്. മണ്ഡലത്തില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ തോറ്റത് മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് വിജയിച്ചത്. മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ല. പിന്നെയുണ്ടായത് പട്ടാമ്പിയിലാണ്. പാലക്കാട് […]

പാലക്കാട്: തന്റെ തോല്‍വിക്കു പിന്നില്‍ പാലക്കാട്ടെ ഒരു സ്വാശ്രയ കോളെജ് മുതലാളിയാണെന്നു എം.ബി. രാജേഷ്. മണ്ഡലത്തില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. എം.ബി രാജേഷ് പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ തോറ്റത് മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് വിജയിച്ചത്.

മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ല. പിന്നെയുണ്ടായത് പട്ടാമ്പിയിലാണ്. പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530