1470-490

ലഞ്ച് ബോക്‌സ് സീക്രട്ട്‌സ്

കൊടുത്തു വിടുന്ന ഭക്ഷണം അതു പോലെ തിരിച്ചു കൊണ്ടു വരുന്ന ലഞ്ചു ബോക്‌സുകള്‍ അമ്മമാരെ ദേഷ്യം പിടിപ്പിക്കുകയും അതുപോലെ വിഷമിപ്പിക്കുകയും ചെയ്യുന്നതാണ്. ഇനി എന്തു കൊടുത്തു വിട്ടാലാണ് ഇവന്‍-ഇവള്‍ കഴിക്കുക എന്ന ചോദ്യമാണ് എല്ലാ അമ്മമാരും നേരിടുന്നത്. പരസ്യങ്ങളുടെ അതിപ്രസരവും ഫാസ്റ്റ് ഫുഡിന്റെ ലഭ്യതയും പണ്ടത്തെപ്പോലെ, ചോറും കറിയും അച്ചാറും കൂട്ടിയുള്ള ലളിതമായ ഭക്ഷണരീതി തന്നെ മാറ്റിയിരിക്കുന്നു. മിക്ക കുടുംബങ്ങളിലും ഭാര്യയും ഭര്‍ത്താവും ജോലിക്കുപോകുകയും സഹായിക്കാന്‍ മറ്റാരും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. രുചിയും ഗുണവും എല്ലാം ഒത്തുചേര്‍ന്ന് […]

കൊടുത്തു വിടുന്ന ഭക്ഷണം അതു പോലെ തിരിച്ചു കൊണ്ടു വരുന്ന ലഞ്ചു ബോക്‌സുകള്‍ അമ്മമാരെ ദേഷ്യം പിടിപ്പിക്കുകയും അതുപോലെ വിഷമിപ്പിക്കുകയും ചെയ്യുന്നതാണ്. ഇനി എന്തു കൊടുത്തു വിട്ടാലാണ് ഇവന്‍-ഇവള്‍ കഴിക്കുക എന്ന ചോദ്യമാണ് എല്ലാ അമ്മമാരും നേരിടുന്നത്.
പരസ്യങ്ങളുടെ അതിപ്രസരവും ഫാസ്റ്റ് ഫുഡിന്റെ ലഭ്യതയും പണ്ടത്തെപ്പോലെ, ചോറും കറിയും അച്ചാറും കൂട്ടിയുള്ള ലളിതമായ ഭക്ഷണരീതി തന്നെ മാറ്റിയിരിക്കുന്നു. മിക്ക കുടുംബങ്ങളിലും ഭാര്യയും ഭര്‍ത്താവും ജോലിക്കുപോകുകയും സഹായിക്കാന്‍ മറ്റാരും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.

രുചിയും ഗുണവും എല്ലാം ഒത്തുചേര്‍ന്ന് കുട്ടികള്‍ക്കിഷ്ടപ്പെടുന്ന വിധത്തിലെങ്ങനെയാണ് എളുപ്പത്തില്‍ ലഞ്ച്‌ബോകസ് ഒരുക്കുന്നത്? എന്തെല്ലാമാണ് ലഞ്ച്‌ബോക്‌സില്‍ ഉള്‍പ്പെടുത്തേണ്ടവ? എങ്ങനെയാണ് കുട്ടികളെ നിത്യവും ലഞ്ച് ടൈം എന്നത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നായി മാറ്റാവുന്നത്? ലളിതവും കഴിക്കാന്‍; എളുപ്പമുള്ളതുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികള്‍ കഴിക്കാനുള്ള സാധ്യത കൂട്ടുന്നു.

കുട്ടികളുടെ ഭക്ഷണത്തില്‍ എന്താണ് ഉള്‍പ്പെടുത്തേണ്ടതെന്നത് നിശ്ചയിക്കേണ്ടത് അവരുടെ പ്രായം അനുസരിച്ചാണ്.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385