1470-490

കേരള ഇലക്ഷന്‍: വിയര്‍ത്ത് സിപിഎം നേതൃത്വം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അസാധാരണ ഫലം യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നല്‍കുമ്പോള്‍ സി.പി.എം., ബി.ജെ.പി. നേതാക്കള്‍ വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. സ്വപ്നതുല്യമായ വിജയം യു.ഡി.എഫിന്റെ അടിത്തറ വികസിക്കുന്നതിന്റെകൂടി സൂചനയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരംകൂടി യു.ഡി.എഫ്. വിജയത്തിനുപിന്നിലുണ്ട്. ആറിടത്ത് ഉടനെ നടക്കാന്‍പോകുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഊര്‍ജംകൂടിയാണ് യു.ഡി.എഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. നേമം ഒഴികെ ഒരു നിയമസഭാമണ്ഡലത്തിലും മുന്നിലെത്താന്‍ കഴിയാഞ്ഞത് ബി.ജെ.പി.യിലും വലിയ ചലനങ്ങളുണ്ടാക്കിയേക്കും. ഇടതുമുന്നണിയുടെ ഹിന്ദുവോട്ടുവിഹിതത്തില്‍ വലിയ ചോര്‍ച്ചയുണ്ടായെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ നേടിയ വന്‍ഭൂരിപക്ഷം തെളിയിക്കുന്നു. […]

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അസാധാരണ ഫലം യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നല്‍കുമ്പോള്‍ സി.പി.എം., ബി.ജെ.പി. നേതാക്കള്‍ വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. സ്വപ്നതുല്യമായ വിജയം യു.ഡി.എഫിന്റെ അടിത്തറ വികസിക്കുന്നതിന്റെകൂടി സൂചനയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരംകൂടി യു.ഡി.എഫ്. വിജയത്തിനുപിന്നിലുണ്ട്. ആറിടത്ത് ഉടനെ നടക്കാന്‍പോകുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഊര്‍ജംകൂടിയാണ് യു.ഡി.എഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. നേമം ഒഴികെ ഒരു നിയമസഭാമണ്ഡലത്തിലും മുന്നിലെത്താന്‍ കഴിയാഞ്ഞത് ബി.ജെ.പി.യിലും വലിയ ചലനങ്ങളുണ്ടാക്കിയേക്കും.

ഇടതുമുന്നണിയുടെ ഹിന്ദുവോട്ടുവിഹിതത്തില്‍ വലിയ ചോര്‍ച്ചയുണ്ടായെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ നേടിയ വന്‍ഭൂരിപക്ഷം തെളിയിക്കുന്നു. 10 മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ജയിച്ചത് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.
ഒരുസീറ്റുമാത്രംനേടി കനത്തപരാജയം പാര്‍ട്ടി അഭിമുഖീകരിക്കുമ്പോള്‍ കാരണം വിശദീകരിക്കാന്‍ നേതൃത്വം ബുദ്ധിമുട്ടും. മൂന്നുവര്‍ഷത്തെ ഭരണത്തിന്റെ നേരിട്ടുള്ള വിലയിരുത്തലല്ലെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞുമാറാകില്ല.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952