1470-490

അടുക്കളയില്‍ വെടിക്കോപ്പ് സൂക്ഷിക്കരുത്

അടുക്കളയില്‍ ശുചിത്വം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ വലിയ വിപത്ത് ഭക്ഷ്യ രോഗങ്ങള്‍ വഴി നമ്മളെ ബാധിക്കും. യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി.) റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും അമേരിക്കയില്‍ 76 ദശലക്ഷം ഭക്ഷ്യ രോഗം ഉണ്ടാകുന്നുവെന്നാണ്. നല്ല രീതിയില്‍ നിയമങ്ങള്‍ ഉണ്ടായിട്ടും അതാണ് സ്ഥിതിയെങ്കില്‍ നമ്മുടെ നാട്ടില്‍ എന്തായിരിക്കും അവസ്ഥ. വാസ്തവത്തില്‍ അടുക്കള വീടിന്റെ ഹൃദയമാണ്. അപ്പോള്‍ ആ ഹൃദയം വെടിപ്പോടു കൂടി സൂക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യവും. ഇതൊക്കെ കണക്കിലെടുത്തു കൊണ്ടാണ് നേരത്തെ […]

അടുക്കളയില്‍ ശുചിത്വം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ വലിയ വിപത്ത് ഭക്ഷ്യ രോഗങ്ങള്‍ വഴി നമ്മളെ ബാധിക്കും. യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി.) റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും അമേരിക്കയില്‍ 76 ദശലക്ഷം ഭക്ഷ്യ രോഗം ഉണ്ടാകുന്നുവെന്നാണ്. നല്ല രീതിയില്‍ നിയമങ്ങള്‍ ഉണ്ടായിട്ടും അതാണ് സ്ഥിതിയെങ്കില്‍ നമ്മുടെ നാട്ടില്‍ എന്തായിരിക്കും അവസ്ഥ. വാസ്തവത്തില്‍ അടുക്കള വീടിന്റെ ഹൃദയമാണ്. അപ്പോള്‍ ആ ഹൃദയം വെടിപ്പോടു കൂടി സൂക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യവും. ഇതൊക്കെ കണക്കിലെടുത്തു കൊണ്ടാണ് നേരത്തെ സൂചിപ്പിച്ചത്, നമുക്ക് ഈ വര്‍ഷം മുതല്‍ അടുക്കളയും അതിലെ വസ്തുക്കളും നല്ല വെടിപ്പും വൃത്തിയോടും കൂടി സൂക്ഷിക്കാം എന്ന്.

  1. അടുക്കളയില്‍ എന്തു ജോലി ചെയ്യുന്നതിനു മുന്‍പും കൈകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
  2. ഇറച്ചിയും മീനും പച്ചക്കറിയും മറ്റും അരിയാന്‍ ഉപയോഗിക്കുന്ന പലക, കത്തി എന്നിവ ഉപയോഗ ശേഷം നന്നായി കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്ക് വെയിലത്തു വച്ച് ഉണക്കുകയാണെങ്കില്‍ ബാക്ടീരിയ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവ നശിപ്പിക്കപ്പെടും.
  3. ആഴത്തിലുള്ള വെട്ടുകള്‍ ഉണ്ടെങ്കില്‍ ആ പലക (കട്ടിങ് ബോര്‍ഡ്) ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കില്‍, അതിനിടയിലൂടെ മാംസങ്ങളുടെ ചാറും മറ്റും കടന്ന്‌ ബാക്ടീരിയ കുമിഞ്ഞുകൂടും
  4. കേടായ ഭക്ഷണ പദാര്‍ഥങ്ങള്‍ എത്രയും പെട്ടെന്ന് അടുക്കളയില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ ഇടുന്ന കുട്ടയിലേക്ക് മാറ്റുകയും താമസിക്കാതെ അത് സംസ്‌കരിക്കുകയും ചെയ്യുക.
  5. അടുക്കളയില്‍ തട പിടിക്കാനും കൈ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന തുണികള്‍, എന്നും മുടങ്ങാതെ കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കുക. ഒരു തുണി തന്നെ അടുപ്പിച്ച് ഉപയോഗിക്കുന്നതു വഴി അതില്‍ പറ്റിപ്പിടിക്കുന്ന അഴുക്ക് ഭക്ഷണ പദാര്‍ഥങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768