1470-490

ട്രാന്‍സീന്റ് ഗ്ലോബല്‍ അമ്നേഷ്യയെ സൂക്ഷിക്കണം

പ്രായമായവരില്‍ വരുന്ന ഓര്‍മ്മകുറവ് സംബന്ധിച്ച രോഗമാണ് ട്രാന്‍സീന്റ് ഗ്ലോബല്‍ അമ്നേഷ്യ. തലച്ചോറിലേക്കുള്ള രക്തസഞ്ചാരത്തില്‍ മാറ്റം വരുമ്പോള്‍ പൊടുന്നനെ ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഭക്ഷണ ക്രമത്തിന്റെ പ്രശ്‌നം മൂലം ചെറുപ്പക്കാരിലും ഇതു വ്യാപകമായി കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് ഡോക്റ്റര്‍മാര്‍. കടുത്ത മാനസിക സമ്മര്‍ദ്ദമാണിതിനു കാരണം. പേരുപോലും പെട്ടെന്ന് ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയുണ്ടാകും. രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടി രക്തസഞ്ചാരം കുറയുന്നതും അതുമൂലം ഓക്സിജന്റെ അളവ് കുറയുന്നതും ഓര്‍മ്മ കുറവിന് കാരണമായി പറയുന്നുണ്ട്. ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങളും സിക് സൈനസ് സിന്‍ഡ്രോം, കാര്‍ഡിയാക് ഫെയിലര്‍ […]

പ്രായമായവരില്‍ വരുന്ന ഓര്‍മ്മകുറവ് സംബന്ധിച്ച രോഗമാണ് ട്രാന്‍സീന്റ് ഗ്ലോബല്‍ അമ്നേഷ്യ. തലച്ചോറിലേക്കുള്ള രക്തസഞ്ചാരത്തില്‍ മാറ്റം വരുമ്പോള്‍ പൊടുന്നനെ ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഭക്ഷണ ക്രമത്തിന്റെ പ്രശ്‌നം മൂലം ചെറുപ്പക്കാരിലും ഇതു വ്യാപകമായി കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് ഡോക്റ്റര്‍മാര്‍. കടുത്ത മാനസിക സമ്മര്‍ദ്ദമാണിതിനു കാരണം.
പേരുപോലും പെട്ടെന്ന് ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയുണ്ടാകും.
രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടി രക്തസഞ്ചാരം കുറയുന്നതും അതുമൂലം ഓക്സിജന്റെ അളവ് കുറയുന്നതും ഓര്‍മ്മ കുറവിന് കാരണമായി പറയുന്നുണ്ട്. ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങളും സിക് സൈനസ് സിന്‍ഡ്രോം, കാര്‍ഡിയാക് ഫെയിലര്‍ തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇത്തരത്തിലുള്ള പെട്ടെന്നുള്ള ഓര്‍മ്മക്കുറവിന് കാരണമാവാം. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴും ഓര്‍മ്മക്കുറവ് ഉണ്ടാവാം. അപസ്മാര രോഗികളിലും ഓര്‍മ്മക്കുറവ് കാണാറുണ്ട്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവിന്റെ ഒരു പ്രധാന കാരണം, മാനസിക സംഘര്‍ഷം തന്നെയാണ്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790