1470-490

വീമ്പു പറയാനായി കുട്ടികളുടെ ജീവിതം പന്താടരുത്

പത്താം ക്ലാസ് കഴിഞ്ഞാല്‍ നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകളുണ്ട്. പക്ഷേ എല്ലാത്തിനും വേണ്ടത് ആദ്യം ഒരു ലക്ഷ്യമാണ്. ആ ലക്ഷ്യമാണ് പ്രധാനം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. വിജയമാണ് പ്രധാനം. മികച്ച ഗ്രേഡ് മികച്ച മുന്നേറ്റത്തിന് കാരണമാകുമെന്ന് മാത്രം. ഏതുതരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിതനിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തീരുമാനം സൂക്ഷ്മതയോടെയാവണം. ഏതു മേഖലയിലാണ് അഭിരുചിയും താത്പര്യവുമെന്ന സ്വയം […]

പത്താം ക്ലാസ് കഴിഞ്ഞാല്‍ നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകളുണ്ട്. പക്ഷേ എല്ലാത്തിനും വേണ്ടത് ആദ്യം ഒരു ലക്ഷ്യമാണ്. ആ ലക്ഷ്യമാണ് പ്രധാനം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. വിജയമാണ് പ്രധാനം. മികച്ച ഗ്രേഡ് മികച്ച മുന്നേറ്റത്തിന് കാരണമാകുമെന്ന് മാത്രം. ഏതുതരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിതനിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തിരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തീരുമാനം സൂക്ഷ്മതയോടെയാവണം. ഏതു മേഖലയിലാണ് അഭിരുചിയും താത്പര്യവുമെന്ന സ്വയം മനസ്സിലാക്കണം. എസ്.എസ്.എല്‍സി. കഴിഞ്ഞുള്ള കോഴ്‌സിനെക്കുറിച്ച് മാത്രം ചിന്തിച്ച് അതുകഴിഞ്ഞാവാം അടുത്തത് എന്ന അര്‍ഥശൂന്യമായ ആലോചനയല്ല വേണ്ടത്. ഒരു ലക്ഷ്യം വേണം. ആരാകണം? എന്താകണം? എന്ന് നിര്‍ണയിച്ച് അതിനനുസരിച്ചുള്ള കോഴ്‌സുകളാവണം തിരഞ്ഞെടുക്കേണ്ടത്.
ഓരോ കുട്ടിയും ഓരോ രത്‌നങ്ങളാണ്. അവരുടെ ആഭിമുഖ്യം വ്യത്യസ്ത കാര്യങ്ങളിലായിരിക്കും. എല്ലാറ്റിനും എ പ്ലസ് കിട്ടുന്നവര്‍ മാത്രം മിടുക്കര്‍ എന്നുള്ള സമീപനം മാറ്റണം. പ്ലസ്ടുവിന് കഷ്ടിച്ച് പാസായവരും സേ എഴുതി പാസായവരും ഒക്കെ നമ്മുടെ എന്‍ജിനീയറിങ് കോളേജിലും മെഡിക്കല്‍j; കോളേജിലും മറ്റും പഠിക്കുന്നു. കുട്ടികളുടെ താത്പര്യമല്ല, മറിച്ച് മാതാപിതാക്കള്ഡക്ക് എന്റെ മകള്‍/മകന്‍; എന്‍ജിനീയറിങ്ങിനാണ് പഠിക്കുന്നതെന്ന് വീമ്പുപറയാന്‍ മക്കളെ ബലിയാടാക്കുകയാണ്. ഇന്ന് മെഡിസിനോ എന്‍ജിനീയറിങ്ങിനോ അഡ്മിഷന്‍ കിട്ടുകയെന്നത് വലിയ കാര്യമല്ല. പക്ഷേ, ഇതില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഡോക്ടറായും എന്‍ജിനീയറായും പുറത്തുവരുന്നുള്ളൂ. ഓരോ കോഴ്‌സിനും മക്കളെ വിടുമ്പോള്‍ ഈ കടമ്പ കടക്കാനുള്ള ഐ.ക്യു. നിങ്ങളുടെ മക്കള്‍ക്കുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. പല ഉന്നത കോഴ്‌സുകളിലും നാലുപേരില്‍ ഒരാളാണ് വിജയിക്കുന്നത്. ഇങ്ങനെ വിജയിച്ചുവരുന്നവരില്‍ നാലില്‍ ഒരാള്‍ മാത്രമേ ജോലിക്ക് യോഗ്യത നേടുന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ എട്ടില്‍ ഒരാള്‍ മാത്രം രക്ഷപ്പെടുന്നുവെന്ന് സാരം.
അറിവിനുവേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനുവേണ്ടിയുള്ള പഠനമായി മാറിയിരിക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124