1470-490

നിന്റെ നേരം ശരിയല്ല…..ശരിയല്ലാത്തത് നേരമല്ല….അങ്ങനെ പറയുന്നവരാണ്

ഒരു കാര്യം ചെയ്യുമ്പോള്‍ വിജയവും പരാജയവും സ്വാഭാവികമാണ്. സാമാന്യം നല്ല വരുമാനമുള്ള ഒരു വ്യക്തിയ്ക്ക് സുഖകരമായി അയാളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാം. കാരണം അയാളുടെ ബുദ്ധിയും കായിക ശക്തിയുമെല്ലാം ഉപയോഗിക്കപ്പെടുന്നത് അയാള്‍ക്ക് ശമ്പളം നല്‍കുന്ന സ്ഥാപനമായിരിക്കും. എന്നാല്‍ സ്ഥാപനത്തിനു വേണ്ടിയുള്ള നിങ്ങളുടെ പ്രവര്‍ത്തനം എന്നു നില്‍ക്കുന്നോ അന്നു തീരും സ്ഥാപനത്തിന് നിങ്ങളോടുള്ള കരുതല്‍. പക്ഷേ അപ്പോഴേയ്ക്കും എല്ലാം കൈ വിട്ടിട്ടുണ്ടാകും. ജീവിക്കാനുള്ള ശമ്പളം പോരെ എന്നു ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ അതു പോര. ജീവിതാവസാന ഘട്ടത്തില്‍ […]

ഒരു കാര്യം ചെയ്യുമ്പോള്‍ വിജയവും പരാജയവും സ്വാഭാവികമാണ്. സാമാന്യം നല്ല വരുമാനമുള്ള ഒരു വ്യക്തിയ്ക്ക് സുഖകരമായി അയാളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാം. കാരണം അയാളുടെ ബുദ്ധിയും കായിക ശക്തിയുമെല്ലാം ഉപയോഗിക്കപ്പെടുന്നത് അയാള്‍ക്ക് ശമ്പളം നല്‍കുന്ന സ്ഥാപനമായിരിക്കും. എന്നാല്‍ സ്ഥാപനത്തിനു വേണ്ടിയുള്ള നിങ്ങളുടെ പ്രവര്‍ത്തനം എന്നു നില്‍ക്കുന്നോ അന്നു തീരും സ്ഥാപനത്തിന് നിങ്ങളോടുള്ള കരുതല്‍. പക്ഷേ അപ്പോഴേയ്ക്കും എല്ലാം കൈ വിട്ടിട്ടുണ്ടാകും. ജീവിക്കാനുള്ള ശമ്പളം പോരെ എന്നു ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാല്‍ അതു പോര. ജീവിതാവസാന ഘട്ടത്തില്‍ നമ്മള്‍ ഒറ്റപ്പെടുമ്പോള്‍ സമ്പാദ്യം വേണമെങ്കില്‍ ആരോഗ്യമുള്ള സമയത്ത് ജോലി ചെയ്യുമ്പോള്‍ മികച്ച ശമ്പളം കിട്ടണം. മികച്ച ശമ്പളമില്ലാത്തവരുടെ മിക്കവരുടെയും അവസ്ഥ ഇതായിരിക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും നല്ല വഴി സ്വന്തമായ വഴി തന്നെ. പലരും ബിസിനസ് ചെയ്ത് കൈ പൊള്ളുന്നവരുണ്ട്. ബിസിനസ് പരാജയപ്പെടുകയോ…പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോകുകയോ ചെയ്തില്ലെങ്കില്‍ ചെറിയൊരു നിരാശ വരുന്നത് സ്വാഭാവികമാണ്. ഈ നിരാശയെ മുതലെടുക്കുന്ന ചിലരാണ് പിന്നീട് നമ്മുടെ വില്ലന്‍മാരാകുന്നത്. ലോകത്ത് വിജയിച്ചിട്ടുള്ള ബിസിനസുകളൊക്കെ പരാജയ രുചിയറിഞ്ഞിട്ടുള്ളതാണെന്ന പാഠം പലരും നമ്മളോടു പറയില്ല. പകരം ഇപ്പോ നിന്റെ സമയം മോശമാണ് എന്നു പറഞ്ഞ് ആശ്വസിപ്പിക്കും. എന്നാല്‍ ഈ ആശ്വസിപ്പിക്കല്‍ എത്രത്തോളം മാരകമാണെന്നു തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ ജീവിതം മാരകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
സമയം മോശമാണെങ്കില്‍ ഒന്നും ചെയ്യാതിരിക്കുകയല്ല വേണ്ടത്. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുകയാണ് വേണ്ടത്. ചെയ്ത് ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. കാരണം നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ലോകത്തുള്ള നമ്മള്‍ മാത്രമാണെന്ന സത്യം തിരിച്ചറിയുകയെന്നതാണ്.
ഒരു ബിസിനസിനിറങ്ങി അതു പ്രതീക്ഷിച്ച പോലെ നടന്നില്ലെങ്കില്‍ പിന്നെ കുറച്ചു കാലം ശൂന്യതയാണ്. എന്നാല്‍ ഈ ശൂന്യതയാണ് ഏറ്റവും വിലപ്പെട്ട സമയം. കാരണം ബിസിനസ് രംഗത്ത് നിങ്ങളുടെ ഏറ്റവും വലിയ ലാഭങ്ങളിലൊന്ന് പ്രസ്തുത രംഗത്ത് നിന്ന് നിങ്ങള്‍ പഠിച്ച കയ്പ്പു നിറഞ്ഞ പാഠങ്ങളാണ്. ആ പാഠങ്ങളില്‍ നിന്നാണ് വിജയത്തിലേക്ക് പോകേണ്ടത്. അല്ലാതെ എന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. ഞാന്‍ തകര്‍ന്നു. ഇനി ഞാനെന്തു ചെയ്യും എന്നു പറഞ്ഞു നിരാശപ്പെട്ടിരിക്കുന്നവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല സ്റ്റാര്‍ട്ട് അപ് സംരഭങ്ങളും ബിസിനസുകളുമൊന്നും. ഇത്തരക്കാര്‍ക്ക് പറ്റിയ പണി മറ്റുള്ളവരുടെ ജോലിക്കാരാകുക എന്നതു തന്നെയാണ്.
ചുരുക്കത്തില്‍ നാം എന്ന വ്യക്തിയാണ് മറ്റെല്ലാത്തേക്കാളും പ്രധാനം. ഞാന്‍ വിജയിക്കണോ എന്നു ഞാന്‍ തീരുമാനിക്കും. തോറ്റാല്‍ അല്ലെങ്കില്‍ ആരെങ്കിലും തോല്‍പ്പിച്ചാല്‍ അതൊരിക്കലും അവസാനമല്ല. മറ്റൊരു മികച്ച തുടക്കമാണെന്ന ചിന്തയാണ് വേണ്ടത്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653