1470-490

ആണ്‍കുട്ടിയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക

പുരുഷന് സമൂഹം ചാര്‍ത്തി നല്‍കിയ ആണധികാര മേല്‍ക്കോയ്മ തന്നെയാണ് പ്രണയകാര്യത്തിലും പ്രണയ പ്രതികാരത്തിന്റെ കാര്യത്തിലുമെല്ലാം അക്രമവഴിയിലേക്ക് പോകുന്നതിന് കാരണം. ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നവന്‍ ഒരു പക്ഷേ അതേസമയം മറ്റു പല പെണ്‍കുട്ടികളുമായോ സ്ത്രീകളുമായോ ബന്ധമുണ്ടാകാമെങ്കിലും തന്റെ കാമുകിക്ക് അഥവാ ഭാര്യയ്ക്ക് അതു പാടില്ലെന്ന ബോധമാണ് പല അഭിപ്രായ വ്യത്യാസങ്ങളും അക്രമത്തിന്റെ വഴിയിലേക്ക് നടത്തുന്നത്. നിലവില്‍ ഇതെങ്ങനെ പരിഹരിക്കുമെന്നു തല പുകച്ചിട്ടു കാര്യമില്ല. കാരണം നമ്മളെല്ലാം വളര്‍ന്നത് അല്ലെങ്കില്‍ വളര്‍ത്തിയത് അത്തരം സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ നിലവിലുള്ളവരെ […]

പുരുഷന് സമൂഹം ചാര്‍ത്തി നല്‍കിയ ആണധികാര മേല്‍ക്കോയ്മ തന്നെയാണ് പ്രണയകാര്യത്തിലും പ്രണയ പ്രതികാരത്തിന്റെ കാര്യത്തിലുമെല്ലാം അക്രമവഴിയിലേക്ക് പോകുന്നതിന് കാരണം. ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നവന്‍ ഒരു പക്ഷേ അതേസമയം മറ്റു പല പെണ്‍കുട്ടികളുമായോ സ്ത്രീകളുമായോ ബന്ധമുണ്ടാകാമെങ്കിലും തന്റെ കാമുകിക്ക് അഥവാ ഭാര്യയ്ക്ക് അതു പാടില്ലെന്ന ബോധമാണ് പല അഭിപ്രായ വ്യത്യാസങ്ങളും അക്രമത്തിന്റെ വഴിയിലേക്ക് നടത്തുന്നത്. നിലവില്‍ ഇതെങ്ങനെ പരിഹരിക്കുമെന്നു തല പുകച്ചിട്ടു കാര്യമില്ല. കാരണം നമ്മളെല്ലാം വളര്‍ന്നത് അല്ലെങ്കില്‍ വളര്‍ത്തിയത് അത്തരം സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ നിലവിലുള്ളവരെ മാറ്റുക എളുപ്പമല്ല. പകരം കുട്ടികളെ പ്രധാനമായും ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.
കഴിഞ്ഞ 50 വര്‍ഷമെടുത്താല്‍, ഈ കാലഘട്ടത്തില്‍ ഒരു ആണ്‍കുട്ടി വളര്‍ന്നു വരുന്നത് പ്രത്യേകം ചിട്ടപ്പെടുത്തിയ കുടുംബ സാഹചര്യങ്ങളിലൂടെയാണ്. മോണോ ഗാമേറ്റ് അഥവാ ഏകപത്‌നീ (ഏക ഇണ) സമ്പ്രദായത്തിലൂടെയാണ്. എന്നാല്‍ ഈ നിബന്ധന അല്ലെങ്കില്‍ കാര്‍കശ്യം പുരുഷന് നിര്‍ബന്ധവുമില്ല. ഭാര്യ പതിവ്രതയായെ തീരൂ എന്നു വിശ്വസിച്ചു വന്ന ഒരു ആണ്‍കുട്ടി പുതിയ കാല സാഹചര്യത്തില്‍ മാനസികമായി തകര്‍ന്നു പോയേക്കും.
പ്രണയപങ്കാളിയുടെ മേല് ഉടമസ്ഥാവകാശം സ്ഥാപിക്കാന് ശ്രമിക്കുന്നത് പലപ്പോഴും ഉള്ളിലെ തിരസ് കാരഭീതിയുടെ പ്രതിഫലനമാണ്. ആശ്രയത്വം കൂടുന്നു. എന്നോട് വിധേയത്വം വേണമെന്ന വാശിയുണ്ടാകുന്നു. മറ്റുള്ളവരുമായി മിണ്ടുന്നത് സഹിക്കാന്‍ പറ്റുന്നില്ല. ഇങ്ങോട്ട് മിണ്ടുന്നതിന്റെ സമയം കുറഞ്ഞുപോയാല് കലഹം. വാക്കുകള് പരുഷമാകുന്നു. ദേഹോപദ്രവം ചെയ്യാനുള്ള പ്രവണതയുണ്ടാകുന്നു. ഇടംവലം തിരിയാന് സമ്മതിക്കാതെ വരിഞ്ഞുകെട്ടുകയും ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന വിധത്തിലാകും അനുരാഗനദിയുടെ ഒഴുക്ക്. ഒഴിവാക്കുമെന്നും മറ്റാരെങ്കിലുമായി അടുക്കുമെന്നുമുള്ള പേടിയും, അപകര് ഷബോധവുമൊക്കെ ഒത്തു ചേരുമ്പോള് സംശയം തലപൊക്കുന്നു.

കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാകും കാമുകി. സഹിക്കാവുന്നതിനപ്പുറമാകുമ്പോള്‍ ബ്രേക്ക് അപ്പെന്ന ഓമനപ്പേരിലുള്ള ഒഴിവാക്കലുണ്ടാകും. മറ്റ് ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോഴും ഇത് സംഭവിക്കും. പ്രണയഭംഗത്തിന്റെ ഫലമായി ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഈ നഷ്ടവുമായി പെരുത്തപ്പെടാനാകാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. വിഷാദം, കരച്ചില് നൈരാശ്യം- ഇവയൊക്കെ ഉണ്ടാകും. വാശിയും വൈരാഗ്യവും അക്രമവുമൊക്കെ ഒത്തുചേരുന്ന പ്രണയഭംഗ പരാക്രമങ്ങളുമുണ്ടാകും. കാമുകിയുടെ കല്യാണം മുടക്കുക, കെട്ടാന് പോകുന്ന ചെക്കനെയോ പുതുകാമുകനെയോ വിരട്ടുക, പെണ്ണിന്റെ സൗന്ദര്യം നശിപ്പിക്കാന് ആസിഡ് ബള്‍ബെറിയുക, കൊല്ലുക ഇങ്ങനെയുള്ള തലതിരിഞ്ഞ പ്രണയപകകളുമുണ്ടാകാറുണ്ട്. ആണുങ്ങളിലാണ് ഇത്തരം പ്രതികാര കാര്യങ്ങളുണ്ടാകുന്നത്. പ്രണയത്തില് തിരസ്‌കരിക്കപ്പെട്ട പെണ്ണുങ്ങള്‍ ആത്മഹത്യക്കുവഴിയേ പോകുന്നു. പ്രണയ നൈരാശ്യത്തിന്റെ പേരില്‍ മദ്യവും ലഹരിപദാര്ഥങ്ങളും ശീലിക്കുന്ന ആണുങ്ങളുണ്ട്. അക്രമവാസന പലപ്പോഴും ലഹരിയുടെ പ്രേരണയാല് വിലക്കുകളില്ലാതെ ആവിഷ്‌കരിക്കപ്പെടുന്നു. പ്രണയംതന്നെ ഒരു ലഹരിയായി മാറുമ്പോള് മറ്റുലഹരികളുടെ സ്വാധീനമില്ലാതെയും അതിക്രമങ്ങള്അരങ്ങേറാം.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761