1470-490

ബിജെപി കേരള ഘടകത്തിനെതിരെ കേന്ദ്രം

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനിയെന്ന് എന്ന ചോദ്യമാണ് ബി.ജെ.പി.യില്‍ തെരഞ്ഞെടുപ്പിനു മുന്നേ ഉയര്‍ന്നിരുന്നത്. മികച്ച നേതൃത്വമില്ലായ്മയാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രശ്‌നമായി ബിജെപി കേന്ദ്ര നേതൃത്വവും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം വിലയിരുത്തിയിരുന്നത്. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോല്‍വി പാര്‍ട്ടിയെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിവിട്ടിരിക്കുകയാണ്. നേമം ഒഴികെ ഒരു നിയമസഭാമണ്ഡലത്തിലും പാര്‍ട്ടിക്ക് മുന്നില്‍വരാനാകാത്തത് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ കേരള നേതാക്കന്‍മാരെയാകെ മാറ്റി പുതിയൊരു പരീക്ഷണത്തിന് കേന്ദ്രം മുതിരുമോ എന്ന ഭീതിയിലാണ് സംസ്ഥാന ഘടകം. അതേസമയം പലയിടത്തും വോട്ടുവിഹിതം ഇരട്ടിയാക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് […]

ഇത്തവണ ജയിച്ചില്ലെങ്കില്‍ ഇനിയെന്ന് എന്ന ചോദ്യമാണ് ബി.ജെ.പി.യില്‍ തെരഞ്ഞെടുപ്പിനു മുന്നേ ഉയര്‍ന്നിരുന്നത്. മികച്ച നേതൃത്വമില്ലായ്മയാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രശ്‌നമായി ബിജെപി കേന്ദ്ര നേതൃത്വവും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം വിലയിരുത്തിയിരുന്നത്.
തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോല്‍വി പാര്‍ട്ടിയെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിവിട്ടിരിക്കുകയാണ്. നേമം ഒഴികെ ഒരു നിയമസഭാമണ്ഡലത്തിലും പാര്‍ട്ടിക്ക് മുന്നില്‍വരാനാകാത്തത് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ കേരള നേതാക്കന്‍മാരെയാകെ മാറ്റി പുതിയൊരു പരീക്ഷണത്തിന് കേന്ദ്രം മുതിരുമോ എന്ന ഭീതിയിലാണ് സംസ്ഥാന ഘടകം.
അതേസമയം പലയിടത്തും വോട്ടുവിഹിതം ഇരട്ടിയാക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ആശ്വാസം. വട്ടിയൂര്‍ക്കാവ് അടക്കമുള്ള മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നതിനുമുമ്പേ പാര്‍ട്ടിനേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത വര്‍ധിക്കുന്നു. ദേശീയതലത്തില്‍ വലിയ വിജയം നേടിയിട്ടും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകാത്തത് മലയാളമണ്ണ് ബി.ജെ.പി.ക്ക് പാകമായിട്ടില്ലെന്ന വിശകലനത്തിലാണ് ചെന്നെത്തുക. ബി.ഡി.ജെ.എസ്. ബന്ധത്തിന്റെ ഭാവിയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

Comments are closed.