1470-490

എന്തിനും ആയുര്‍വേദ ചികിത്സയെടുക്കുമ്പോള്‍ സൂക്ഷിക്കുക

നിര്‍ജ്ജലീകരണം പലരിലും വലിയൊരു പ്രശ്‌നമാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്ന സാഹചര്യമാണിത്. ആധുനിക വൈദ്യശാസ്ത്രം ഇതിനു പരിഹാരമായി പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നു തന്നെയാണ്. ഒറ്റയടിക്ക് വെള്ളം കുടിക്കാതെ അല്‍പ്പാല്‍പ്പമായി പല സമയങ്ങളില്‍ കുടിച്ചു കൊണ്ടാണ് നിര്‍ജലീകരണം തടയേണ്ടത്. കുട്ടികളില്‍ നിര്‍ജലീകരണമുണ്ടാകാന്‍ പ്രധാന കാരണം ഛര്‍ദിയോ, വയറിളക്കമോ ഉണ്ടാകുന്നതുകൊണ്ടാകാം. ആയുര്‍വേദവിധി പ്രകാരം ത്രിദോഷങ്ങളില്‍ ഒന്നായ കഫദോഷങ്ങളുടെ കുറവുകൊണ്ടാണ് രോഗമുണ്ടാകുന്നതെന്നാണ്. അതായത് കഫത്തിന്റെ കുറവ് ശരീരത്തില്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് നിര്‍ജലീകരണമെന്ന്. ഇത്തരം സാഹചര്യങ്ങളില്‍ ദഹനാഗ്‌നിക്കു കുറവ് സംഭവിക്കുന്നു. […]

നിര്‍ജ്ജലീകരണം പലരിലും വലിയൊരു പ്രശ്‌നമാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്ന സാഹചര്യമാണിത്. ആധുനിക വൈദ്യശാസ്ത്രം ഇതിനു പരിഹാരമായി പറയുന്നത് ധാരാളം വെള്ളം കുടിക്കുക എന്നു തന്നെയാണ്. ഒറ്റയടിക്ക് വെള്ളം കുടിക്കാതെ അല്‍പ്പാല്‍പ്പമായി പല സമയങ്ങളില്‍ കുടിച്ചു കൊണ്ടാണ് നിര്‍ജലീകരണം തടയേണ്ടത്.
കുട്ടികളില്‍ നിര്‍ജലീകരണമുണ്ടാകാന്‍ പ്രധാന കാരണം ഛര്‍ദിയോ, വയറിളക്കമോ ഉണ്ടാകുന്നതുകൊണ്ടാകാം. ആയുര്‍വേദവിധി പ്രകാരം ത്രിദോഷങ്ങളില്‍ ഒന്നായ കഫദോഷങ്ങളുടെ കുറവുകൊണ്ടാണ് രോഗമുണ്ടാകുന്നതെന്നാണ്. അതായത് കഫത്തിന്റെ കുറവ് ശരീരത്തില്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് നിര്‍ജലീകരണമെന്ന്. ഇത്തരം സാഹചര്യങ്ങളില്‍ ദഹനാഗ്‌നിക്കു കുറവ് സംഭവിക്കുന്നു. അഗ്‌നിയെന്നാല്‍ ആയുര്‍വേദത്തില്‍ ദഹനത്തിനു സഹായിക്കുന്ന ഘടകമെന്നാണ് അര്‍ഥമാക്കുന്നത്. ദഹനാഗ്‌നിക്കുണ്ടാകുന്ന ഈ കുറവ് പരിഹരിക്കാന്‍ ഉതകുന്ന ചികിത്സ രീതികളാണ് ആയുര്‍വേദത്തില്‍ പ്രധാനമായും നല്‍കുന്നത്. ഇത് പാടെ തെറ്റാണെന്ന് മോഡേണ്‍ വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പല കാര്യങ്ങളിലും ആയുര്‍വേദം പറയുന്ന കാര്യങ്ങള്‍ ആലോചിച്ചു വേണം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലബോറട്ടറി പോലും വികസിക്കാത്ത കാലത്തുണ്ടായ വൈദ്യശാസ്ത്രം പറയുന്നത് ആധുനിക വൈദ്യശാസ്ത്രം പലതും തിരുത്തിയിട്ടുണ്ട്. ആയതിനാല്‍ ഏതു കാര്യത്തിലും ആയുര്‍വേദ ചികിത്സയെടുക്കുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കുക.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952