1470-490

നമ്മുടെ ശീലങ്ങളാണ് നമ്മുടെ തടവറ

ശാശ്വതമായ ഒരു ജയിലാണ് നമ്മുടെ ഓരോ ദിവസവും. നമ്മുടെതന്നെ ശീലങ്ങളുടെ തടവറകളിലേക്ക് ഓരോദിനവും നാം ഉറങ്ങിയുണരുകയാണ്. ഒരേകാര്യങ്ങളുടെ തനിയാവര്‍ത്തനങ്ങളാണ് നിത്യവും. ഒരുദിവസത്തിനു നിങ്ങളെ നിര്‍മിക്കാനും നശിപ്പിക്കാനും കഴിയും. ആവര്‍ത്തനവിരസതകളുടെ അതേ ട്രാക്കില്‍ കിതച്ചുനീങ്ങുകയാണ് ദിവസമെങ്കില്‍ നിങ്ങളിലവശേഷിക്കുന്ന ആവേശത്തിന്റെ അവസാന സ്ഫുലിംഗവും അതണയ്ക്കും. പ്രകൃതിയിലേക്കു നോക്കൂ, നേര്‍രേഖയിലല്ല ജീവിതം സഞ്ചരിക്കുന്നത്. ചാക്രികമാണ് സഞ്ചാരപഥം. വിഷുവരും വര്‍ഷംവരും തിരുവോണംവരും. നമുക്കത് ആവര്‍ത്തനവിരസമാവുന്നില്ല, കാരണം പുതുമയുടെ പരിമളവുമായാണ് ഓരോന്നും കടന്നുവരുന്നത്. നമ്മളിലെ ഊര്‍ജപ്രവാഹത്തിന്റെ പ്രാഥമിക സ്രോതസ്സാണ് ശ്രദ്ധ. നമുക്ക് ഒരു വിഷയത്തില്‍ […]

ശാശ്വതമായ ഒരു ജയിലാണ് നമ്മുടെ ഓരോ ദിവസവും. നമ്മുടെതന്നെ ശീലങ്ങളുടെ തടവറകളിലേക്ക് ഓരോദിനവും നാം ഉറങ്ങിയുണരുകയാണ്. ഒരേകാര്യങ്ങളുടെ തനിയാവര്‍ത്തനങ്ങളാണ് നിത്യവും. ഒരുദിവസത്തിനു നിങ്ങളെ നിര്‍മിക്കാനും നശിപ്പിക്കാനും കഴിയും. ആവര്‍ത്തനവിരസതകളുടെ അതേ ട്രാക്കില്‍ കിതച്ചുനീങ്ങുകയാണ് ദിവസമെങ്കില്‍ നിങ്ങളിലവശേഷിക്കുന്ന ആവേശത്തിന്റെ അവസാന സ്ഫുലിംഗവും അതണയ്ക്കും.

പ്രകൃതിയിലേക്കു നോക്കൂ, നേര്‍രേഖയിലല്ല ജീവിതം സഞ്ചരിക്കുന്നത്. ചാക്രികമാണ് സഞ്ചാരപഥം. വിഷുവരും വര്‍ഷംവരും തിരുവോണംവരും. നമുക്കത് ആവര്‍ത്തനവിരസമാവുന്നില്ല, കാരണം പുതുമയുടെ പരിമളവുമായാണ് ഓരോന്നും കടന്നുവരുന്നത്. നമ്മളിലെ ഊര്‍ജപ്രവാഹത്തിന്റെ പ്രാഥമിക സ്രോതസ്സാണ് ശ്രദ്ധ. നമുക്ക് ഒരു വിഷയത്തില്‍ മുഴുവന്‍ ശ്രദ്ധയും സാധ്യമാവുക പരമാവധി 90 മിനിറ്റോ മറ്റോ ആണ്. ഊര്‍ജത്തിന്റെ മറ്റൊരു സ്രോതസ്സ് അഭിനിവേശമാണ്. മോഹവഴിയിലെ വളവുതിരിവുകളിലേക്ക്‌ ബോധത്തിന്റെ ദിശാസൂചികള്‍ കൃത്യമായിരിക്കണം. എത്രമാത്രം മോഹിപ്പിക്കുന്നതാണെങ്കിലും മണിക്കൂറുകളോളം ഒരാളെ ചുംബിച്ചുകൊണ്ടിരിക്കുക ആര്‍ക്കെങ്കിലും സാധ്യമാണോ? ഊര്‍ജപ്രവാഹത്തിന്റെ താളത്തിനനുരൂപമായി നമ്മെ ചിട്ടപ്പെടുത്താന്‍ ഊര്‍ജവിനിയോഗത്തിനു ക്രമീകരണം അനിവാര്യമാണ്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653