1470-490

20 ല്‍ 19 യുഡിഎഫിന്

തിരുവനന്തപുരം: കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട 20 മണ്ഡലങ്ങളിലെയും ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ 19 ഇടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി കുതിച്ചു കയറിയപ്പോള്‍ തിരുവനന്തപുരത്ത് കുമ്മനത്തെ പിന്തള്ളി ശശി തരൂര്‍ ലീഡ് തിരിച്ചു പിടിച്ചു. കണ്ണൂരില്‍ മത്സരിക്കുന്ന പികെ ശ്രീമതിക്ക് മാത്രമാണ് എല്‍ഡിഎഫില്‍ മുന്നില്‍ നില്‍ക്കാനാകുന്നത്. കണ്ണൂരില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഭുരിപക്ഷം 10,000 വോട്ടുകള്‍ കടന്നു. കേരളത്തില്‍ ആദ്യമായി എന്‍ഡിഎ […]

തിരുവനന്തപുരം: കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട 20 മണ്ഡലങ്ങളിലെയും ആദ്യ സൂചനകള്‍ പുറത്തു വരുമ്പോള്‍ 19 ഇടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി കുതിച്ചു കയറിയപ്പോള്‍ തിരുവനന്തപുരത്ത് കുമ്മനത്തെ പിന്തള്ളി ശശി തരൂര്‍ ലീഡ് തിരിച്ചു പിടിച്ചു. കണ്ണൂരില്‍ മത്സരിക്കുന്ന പികെ ശ്രീമതിക്ക് മാത്രമാണ് എല്‍ഡിഎഫില്‍ മുന്നില്‍ നില്‍ക്കാനാകുന്നത്. കണ്ണൂരില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഭുരിപക്ഷം 10,000 വോട്ടുകള്‍ കടന്നു. കേരളത്തില്‍ ആദ്യമായി എന്‍ഡിഎ യ്ക്ക് സൂചന നല്‍കി പോസ്റ്റല്‍വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തുടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും പിന്നീട് ശശിതരൂര്‍ ലീഡ് തിരിച്ചുപിടിച്ചു. തൃശൂരില്‍ സുരേഷ്ഗോപി മുന്നാം സ്ഥാനത്തേക്ക് വീണു. വയനാടിന് പുറത്ത് മറ്റിടങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് എംപിമാരെല്ലാം ഏറെ പിന്നിലാണ്. ആലത്തൂരില്‍ പികെ ബിജുവും ആറ്റിങ്ങലില്‍ സമ്പത്തും പാലക്കാട് എംബി രാജേഷും ചാലക്കുടിയില്‍ ഇന്നസെന്റുമെല്ലാം ഏറെ പിന്നിലാണ്. കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന പത്തനംതിട്ടയില്‍ ആന്റോആന്റണിയാണ് മുന്നില്‍. കണ്ണൂരില്‍ പി കെ ശ്രീമതി തുടക്കം മുതല്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കാസര്‍ഗോട്ട് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884