1470-490

6 നിയോജക മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് പോലെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലൂം ബിജെപിയ്ക്ക് സംസ്ഥാനത്ത് സാധ്യതകള്‍ വീണ്ടും വളരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്താന്‍ കഴിഞ്ഞത് ബിജെപിയ്ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷ. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, പാലക്കാട്, തൃശൂര്‍ മേഖലകളില്‍ ബിജെപിയുടെ വോട്ടു ഷെയറില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് കീഴിലെ വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം മേഖലകളില്‍ ഒന്നാം സ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. വട്ടിയൂര്‍കാവ് സിറ്റിംഗ് എംഎല്‍എയായ […]

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് പോലെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലൂം ബിജെപിയ്ക്ക് സംസ്ഥാനത്ത് സാധ്യതകള്‍ വീണ്ടും വളരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്താന്‍ കഴിഞ്ഞത് ബിജെപിയ്ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷ. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, പാലക്കാട്, തൃശൂര്‍ മേഖലകളില്‍ ബിജെപിയുടെ വോട്ടു ഷെയറില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് കീഴിലെ വട്ടിയൂര്‍കാവ്, നേമം, കഴക്കൂട്ടം മേഖലകളില്‍ ഒന്നാം സ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. വട്ടിയൂര്‍കാവ് സിറ്റിംഗ് എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്നും മത്സരിച്ചു ജയിച്ചു കയറുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന ഉപ തെരഞ്ഞെടുപ്പില്‍ ഇതോടെ ബിജെപിയ്ക്ക് പ്രതീക്ഷ വളരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വീണ്ടും മത്സരം വരുമ്പോള്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന മണ്ഡലമായി വട്ടിയൂര്‍ കാവ് മാറുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മുരളീധരന് ബിജെപി വോട്ടുകള്‍ തുണയായെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും വട്ടിയൂര്‍ കാവില്‍ ബിജെപിയ്ക്ക് അനുകൂലമായി ഭവിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇത്തരം ഒരു ധാരണ ഇരു പാര്‍ട്ടികളും തമ്മില്‍ കെ മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എത്തുമ്പോള്‍ തന്നെ ഉണ്ടായിരുന്നതായും അവര്‍ കണക്കു കൂട്ടുന്നു. തിരുവനന്തപുരം ജില്ല കഴിഞ്ഞാല്‍ പിന്നെ ബിജെപിയ്ക്ക് വലിയ വോട്ടുഷെയര്‍ ഉണ്ടായത് പാലക്കാട്, തൃശൂര്‍, അടൂര്‍ മേഖലകളിലാണ്. പക്ഷേ ഇത് നേട്ടമാക്കാന്‍ കഴിയില്ല. മുമ്പ് ശബരിമല വിഷയം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍ വിജയിച്ചാല്‍ കൊടുങ്ങല്ലൂരിലാണ് ഉപതെരഞ്ഞെടുപ്പ് വരിക. അടൂരിലും ബിജെപി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും അതും നേട്ടമാക്കാന്‍ കഴിയില്ല. അടൂര്‍ പ്രകാശ് ജയിച്ചാല്‍ കോന്നി മണ്ഡലത്തിലായിരിക്കും ഉപ തെരഞ്ഞെടുപ്പ് വരിക.
[1:12 PM, 5/23/2019] Shaiju Metro Vartha Ettan: കേരളത്തില്‍ ഇടത് തകര്‍ന്നു

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇടതു മുന്നണി തകര്‍ന്നു.

ലീഡ് നിലയില്‍ ബിജെപി 2014 നേക്കാള്‍ മികച്ച പ്രകടനം നടത്തുന്നു. കഴിഞ്ഞ തവണ 280 സീറ്റുകള്‍ നേടിയ എന്‍ഡിഎ 532 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോള്‍ 330 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി തനിച്ച് ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. ബിജെപി തനിച്ച് 275 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 101 സീറ്റുകളിലാണ് യുപിഎ മുന്നേറുന്നത്. പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുതിക്കുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നും ജനവിധി തേടുന്ന അമിത്ഷായുടെ ഭൂരിപക്ഷം രണ്ടുലക്ഷം കടന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിടുന്ന ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 30,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നതാണ് അമേഠിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യദ്യൂരപ്പയും മകന്‍ രാഘവേന്ദ്രയും ഒരുലക്ഷം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ സിപിഎം നേതൃത്വം നല്‍കിയ ഇടതുപക്ഷം പ്രതികരിക്കാന്‍ പോലുമാകാതെ തകര്‍ന്നടിയുകയാണ്. ഇന്ത്യയില്‍ മൊത്തം ആറിടങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡ് നേടാനായത്. അതാകട്ടെ കേരളത്തില്‍ നിന്നുള്ള സീറ്റുകളും. സിപിഐ യ്ക്ക് രണ്ടു സീറ്റുകളില്‍ ലീഡ് കിട്ടി. ബംഗാളില്‍ ഇടതുസഖ്യം പൂര്‍ണ്ണമായും തകര്‍ച്ച നേരിടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 25 ഇടങ്ങളും ഡിഎംകെ 22 ഇടങ്ങളിലും ബിഎസ്പി 12 ഇടങ്ങളിലും എസ്പി എട്ട് ഇടങ്ങളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി കേന്ദ്രത്തില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലൂം മോഡി പോലും വന്ന് പ്രചരണം നടത്തിയിട്ടും ബിജെപിയ്ക്ക് കേരളത്തില്‍ ചലനം സൃഷ്ടിക്കാനായില്ല. ഒരു സീറ്റില്‍ പോലും ലീഡ് നേടാനായില്ല.

Comments are closed.